ആതിര എഎംജെകേരളത്തിൽ കഴിഞ്ഞ കുറച്ചുനാളുകളായി ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഫലമായി സംസ്ഥാനത്ത് അങ്ങോളമിങ്ങോളമുള്ളവർക്ക് സൂര്യാതപമുണ്ടാകുന്ന കേസുകളും റിപ്പോർട്ട് ചെയ്യുകയാണ്. കൊടുംചൂടിനെ നേരിടാൻ സ്വയം സംരക്ഷണരീതികൾ തീർക്കുകയാണ് ഈ അവസരത്തിൽ ചെയ്യേണ്ടത്. ഈ സാഹചര്യത്തിൽ ചർമ്മസംരക്ഷണത്തിന്റെ ആവശ്യകത വളരെ വലുതാണ്. അതിനായി മിക്കവരും ആശ്രയം തേടുന്നത് സൺസ്ക്രീൻ ക്രീമുകളിലാണ്. ഇതുവരെ സൺസ്ക്രീനുകൾ ഉപയോഗിക്കാത്തവർ വരെ കടകളിലെത്തി കൂടുതൽ സംരക്ഷണം നൽകുന്നവ ചോദിച്ചുവാങ്ങുകയാണ്. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ ജൂനിയർ കൺസൾട്ടന്റായ ഡോ. ജയശ്രീ എം കൊടുംചൂടുകാലത്തെ ചർമസംരക്ഷണവുമായി ബന്ധപ്പെട്ടുള്ള ചില കാര്യങ്ങൾ കൈരളി ന്യൂസുമായി പങ്കുവച്ചിരിക്കുകയാണ്. സൺസ്ക്രീൻ പുരട്ടിയാൽ മാത്രം ചർമ്മസംരക്ഷണം പൂർത്തിയാകില്ലെന്നാണ് ഡോക്ടർ പറയുന്നത്.സൺസ്ക്രീൻ ക്രീമുകൾ പുരട്ടുന്നത്അൾട്രാ വയലറ്റ് (യുവി) രശ്മികളിൽ നിന്ന് ചർമ്മം സംരക്ഷിക്കാനാണ് പ്രധാനമായും സൺസ്ക്രീനുകൾ പുരട്ടുന്നത്. അത് കൊടുംചൂടിൽ മാത്രമല്ല ഏത് കാലാവസ്ഥയിലും പുരട്ടണമെന്നാണ് നിർദേശം. യുവി രശ്മികൾ നിരന്തരം ഏൽക്കുന്നതുമൂലം ചർമത്തിലെ കൊളാജൻ, ഇലാസ്റ്റിൻ തുടങ്ങിയ ഘടകങ്ങൾ നശിക്കാനുള്ള സാദ്ധ്യത കൂട്ടും. ഇത് ചർമത്തിൽ ചുളിവുണ്ടാക്കുകയും പ്രായാധിക്യം ഉണ്ടാകുന്നത് തോന്നിപ്പിക്കാമെന്നും ഡോക്ടർ പറയുന്നു. ചില അവസരങ്ങളിൽ സ്കിൻ ക്യാൻസർ വരെ ഉണ്ടാകാനുള്ള സാദ്ധ്യതയും ഉണ്ട്. അതിനാൽതന്നെ സൺസ്ക്രീൻ ക്രീമുകൾ പുരട്ടേണ്ടത് അത്യാവശ്യമാണ്. പ്രകൃതിദത്ത വർണകമായ മെലാനിൻ മനുഷ്യരിൽ അടങ്ങിയിട്ടുണ്ടെങ്കിലും യുവി രശ്മികളെ പൂർണമായി പ്രതിരോധിക്കാൻ സാധിക്കണമെന്നില്ല.also read: ദിവസവും രാവിലെ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിച്ചാല്‍ എന്തു സംഭവിക്കും? അറിയാം ഒളിഞ്ഞിരിക്കുന്ന ആ ആരോഗ്യ രഹസ്യംഫിസിക്കൽ സൺസ്ക്രീൻ ക്രീമുകൾമുതിർന്നവർ മാത്രമല്ല കുട്ടികളും സൺസ്ക്രീനുകൾ പുരട്ടേണ്ടതുണ്ട്. അവരുടേത് സെൻസിറ്റീവായ ചർമമായതിനാൽ ഫിസിക്കൽ സൺസ്ക്രീനുകൾ ഉപയോഗിക്കാവുന്നതാണ്. ഇവയിൽ സിങ്ക് ഓക്സൈഡ്, ടൈറ്റാനിയം ഡൈഓക്സൈഡ് എന്നീ ഘടകങ്ങളാണ് അടങ്ങിയിരിക്കുന്നത്. 6 മാസത്തിനു മുകളിലുള്ള കുട്ടികൾക്ക് എസ്പിഎഫ് 30+ അല്ലെങ്കിൽ 50+ ആയ, സുഗന്ധമില്ലാത്ത സൺസ്ക്രീനാണ് ഉപയോഗിക്കാം.സൺസ്കീനുകൾ പുരട്ടേണ്ട സമയംരാവിലെ ഒൻപത് മണിമുതൽ നാലുമണിവരെയുള്ള സൂര്യപ്രകാശത്തെ പ്രതിരോധിക്കാനാണ് സൺസ്കീനുകൾ പുരട്ടേണ്ടത്. പുറത്തിറങ്ങുന്നതിന് അരമണിക്കൂർ മുൻപെങ്കിലും സൺസ്ക്രീൻ പുരട്ടിയിരിക്കണം. രണ്ടുമുതൽ മൂന്ന് മണിക്കൂറിനുള്ളിൽ വീണ്ടും സൺസ്ക്രീനുകൾ പുരട്ടുന്നത് കൂടുതൽ സംരക്ഷണം നൽകും. ടൂ ഫിങ്കർ റൂളനുസരിച്ച് സൺസ്ക്രീൻ പുരട്ടുന്നത് മുഖത്തും കഴുത്തിനും കൂടുതൽ സംരക്ഷണമൊരുക്കുന്നതാണ്. അതായത് രണ്ട് വിരലുകളിൽ ഒരു വരപോലെയാണ് സൺസ്ക്രീൻ എടുത്ത് പുരട്ടേണ്ടത്. മോയ്ചറൈസ് ക്രീമുകൾ മുഖത്ത് പുരട്ടിയതിനുശേഷം സൺസ്ക്രീനുകൾ പുരട്ടുന്നത് കൂടുതൽ ഗുണം ചെയ്യും. എപ്പോഴും ചർമ്മത്തോട് ചേ‍ർന്നായിരിക്കണം സൺസ്ക്രീനുകൾ പുരട്ടേണ്ടത്. ശേഷം അരമണിക്കൂർ കഴിഞ്ഞതിനുശേഷം മാത്രം മറ്റ് കോമ്പാക്ട് പൗഡർ പോലുള്ളവ ഉപയോഗിക്കുക.സൺസ്ക്രീനുകൾ തെരഞ്ഞെടുക്കുമ്പോൾവാട്ടർ റെസിസ്റ്റൻസുള്ള സൺസ്ക്രീനുകൾ വാങ്ങുന്നത് കൂടുതൽ ഗുണം ചെയ്യും. വരണ്ട ചർമമുള്ളവരും എണ്ണമയമുള്ള ചർമ്മമുള്ളവരും മുഖക്കുരുവുള്ളവരും വിദഗ്ദരുടെ നിർദേശാനുസരണം മാത്രം സൺസ്ക്രീനുകൾ വാങ്ങുക. സൂര്യനിൽ നിന്നുമാത്രമല്ല സംരക്ഷണം വേണ്ടത്. യുവി രശ്മികൾ ഏൽക്കുന്ന ഏത് അവസരത്തിലും സൺസ്ക്രീനിന്റെ സംരക്ഷണം അത്യാവശ്യമാണ്. ഉദാഹരണത്തിന് ട്യൂബ് പ്രകാശം പോലുള്ളവ നിരന്തരം ഏൽക്കുന്നവരും ഓഫീസ് വർക്കുകളിൽ ഏർപ്പെടുന്നവരും സൺസ്ക്രീനുകൾ ഉറപ്പായും പുരട്ടിയിരിക്കണം.സൺസ്ക്രീൻ മാത്രം പോരാസൺസ്ക്രീൻ പുരട്ടിയാൽ മാത്രം ചർമസംരക്ഷണം പൂർത്തിയാകില്ല. ദിവസം കുറഞ്ഞത് മൂന്ന് ലിറ്റർ വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. നിശ്ചിത ഇടവേളകളിൽ വെള്ളമോ ജലാംശം കൂടുതലായി അടങ്ങിയിട്ടുള്ള തണ്ണിമത്തൻ പോലുള്ള പഴവ‍ർഗങ്ങളും വെള്ളരിക്ക പോലുള്ള പച്ചക്കറികളും കഴിക്കുക. ആന്റിഓക്സിഡന്റ് അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുക. ചായ, കോഫി തുടങ്ങിയ പാനീയങ്ങൾ കുടിക്കുന്നത് കുറയ്ക്കാൻ ശ്രമിക്കുക.വ്യക്തിശുചിത്വംകൊടുംചൂടിൽ അമിതമായി വിയർക്കുന്നത് വ്യക്തിശുചിത്വത്തെ ബാധിക്കും. അടിവസ്ത്രങ്ങളിൽ ജലാംശം തങ്ങിനിൽക്കുന്നത് അണുബാധയ്ക്ക് കാരണമാകും. അതിനാൽ അടിവസ്ത്രങ്ങൾ നിശ്ചിത ഇടവേളകളിൽ മാറ്റുന്നതും ഇടയ്ക്ക് കുളിക്കുന്നതും വ്യക്തിശുചിത്വം നിലനിർത്താൻ സഹായിക്കുന്നതാണ്.The post സൺസ്ക്രീൻ മാത്രം പോരാ; കൊടുംചൂടിലെ ചർമ്മസംരക്ഷണം, ത്വക്ക് രോഗ വിദഗ്ധ പറയുന്നു appeared first on Kairali News | Kairali News Live.