ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു

Wait 5 sec.

പത്തനംതിട്ട |  പന്തളത്ത് ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കാര്‍ ഓടിച്ചിരുന്ന ഫോറസ്റ്റ് വെറ്റിനറി ക്ലര്‍ക്ക് പന്തളം കുരമ്പാല, പറങ്ങാട്ട് വടക്കേതില്‍ ഗോപാലകൃഷ്ണന്റെ മകന്‍ ശ്രീകുമാര്‍ (44) ആണ് മരിച്ചത്. എം സി റോഡില്‍ തോന്നലൂര്‍ കാണിക്ക വഞ്ചിക്ക് സമീപം ഞയറാഴ്ച വൈകിട്ട് മൂന്നോടെയിരുന്നു അപകടം.ആറന്മുളയില്‍ നിന്നും പന്തളത്തെ വീട്ടിലേക്ക് വരികയായിരുന്ന ശ്രീകുമാര്‍ ഓടിച്ച കാറിലേക്ക് പന്തളത്ത് നിന്നും കുളനട ഭാഗത്തേക്ക് വന്ന ലോറി ഇടിച്ചു കയറുകയായിരുന്നു. അപകടം നടന്ന ഉടന്‍ ശ്രീകുമാറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അമ്മ: ദേവകിയമ്മ. ഭാര്യ: സുമി. മകന്‍: ആദിദേവ്.