മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിന്‍റെ പശ്ചാത്തലലത്തില്‍ ഇക്കുറി തൃശൂര്‍ പൂരത്തിനില്ലെന്ന് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്‍.തെക്കേ ഗോപുരനട തുറക്കുമ്പോള്‍ ആര്‍പ്പോ വിളിക്കേണ്ടവര്‍ മുണ്ടത്തികോട് പാടത്ത് മാംസ കഷണങ്ങളായി ഉറുമ്പരിക്കുമ്പോൾ ആഘോഷിക്കാനാകില്ലെന്ന് ഗോപാലകൃഷ്ന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.മുണ്ടത്തികോട്ടെ അനുഭവങ്ങള്‍ പറയുന്ന വൈകാരിക കുറിപ്പാണ് അദ്ദേഹം എഴുതിയത്. അശാസ്ത്രീയമായി നടത്തിയ തിരച്ചിൽ നിർത്തി പൊലീസ് മടങ്ങുമ്പോൾ ഇനിയും കണ്ടെത്താത്തവരുടെ മാംസ പിണ്ഡമെങ്കിലും ലഭിക്കണമെന്ന് ആഗ്രഹിച്ചു.നേരം ഇരുട്ടിയിട്ടും അവിടെ നിന്നും മടങ്ങാന്‍ സാധിച്ചില്ല. മാംസ പിണ്ഡങ്ങളിൽ നിന്നുള്ള രോദനം ചെവികളിൽ മുഴങ്ങുമ്പോൾ പാണ്ഡിമേളവും ഇലഞ്ഞിത്തറ മേളവും കേൾക്കാനൊ ആസ്വാദിക്കാനോ ആകില്ലെന്നും ഗോപാലകൃഷ്ണന്‍ എഴുതി.വിദൂരതിയിലെവിടെയൊ ചിതറി വീണ മനുഷ്യ ശരീരങ്ങൾക്കൊപ്പമാണ് ഈ ദിവസമെന്നും ഗോപാല കൃഷ്ണന്‍റെ കുറിപ്പിലുണ്ട്.The post മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം; ഇക്കുറി തൃശൂര് പൂരത്തിനില്ലെന്ന് ബി. ഗോപാലകൃഷ്ണന് appeared first on ഇവാർത്ത | Evartha.