ഇരിട്ടിയിൽ എംഡിഎംഎ കടത്തിയ യുവാക്കൾ പിടിയിലായി. നുച്യാട് സ്വദേശികളായ എം.മിഥിലാജ് (23), കെമുഹമ്മദ് സാദിഖ് (28 ) എന്നിവരാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. യുവാക്കളിൽ നിന്ന് 5.20 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. യുവാക്കൾ ബംഗളൂരുവിൽ നിന്നുമാണെത്തിയതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ലഹരിവസ്തുക്കളുടെ വ്യാപനം തടയുന്നതിൻ്റെ ഭാഗമായി എക്സൈസ് നടത്തിവരുന്ന പ്രത്യേക പരിശോധനയിലാണ് പ്രതികൾ വലയിലായതെന്ന് അധികൃതർ അറിയിച്ചു. ബംഗളൂരിവിൽ നിന്ന് ഇരിട്ടിയിലേക്ക് യുവാക്കൾ ബസിലാണ് എത്തിയത്.The post ബംഗളൂരുവിൽ നിന്നെത്തിയത് 5.20 ഗ്രാം എംഡിഎംഎയുമായി, ഇരിട്ടിയിൽ യുവാക്കൾ പിടിയിൽ appeared first on Kairali News | Kairali News Live.