ബംഗളൂരുവിൽ നിന്നെത്തിയത് 5.20 ഗ്രാം എംഡിഎംഎയുമായി, ഇരിട്ടിയിൽ യുവാക്കൾ പിടിയിൽ

Wait 5 sec.

ഇരിട്ടിയിൽ എംഡിഎംഎ കടത്തിയ യുവാക്കൾ പിടിയിലായി. നുച്യാട് സ്വദേശികളായ എം.മിഥിലാജ് (23), കെമുഹമ്മദ് സാദിഖ് (28 ) എന്നിവരാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. യുവാക്കളിൽ നിന്ന് 5.20 ​ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. യുവാക്കൾ ബം​ഗളൂരുവിൽ നിന്നുമാണെത്തിയതെന്ന് എക്സൈസ് ഉദ്യോ​ഗസ്ഥർ പറഞ്ഞു. ലഹരിവസ്തുക്കളുടെ വ്യാപനം തടയുന്നതിൻ്റെ ഭാഗമായി എക്സൈസ് നടത്തിവരുന്ന പ്രത്യേക പരിശോധനയിലാണ് പ്രതികൾ വലയിലായതെന്ന് അധികൃതർ അറിയിച്ചു. ബം​ഗളൂരിവിൽ നിന്ന് ഇരിട്ടിയിലേക്ക് യുവാക്കൾ ബസിലാണ് എത്തിയത്.The post ബംഗളൂരുവിൽ നിന്നെത്തിയത് 5.20 ഗ്രാം എംഡിഎംഎയുമായി, ഇരിട്ടിയിൽ യുവാക്കൾ പിടിയിൽ appeared first on Kairali News | Kairali News Live.