‘എന്റെ സെലിബ്രിറ്റി ക്രഷ് അദ്ദേഹമാണ്, സിനിമകൾ റിപ്പീറ്റായി കാണും’: കയാദു ലോഹർ

Wait 5 sec.

മലയാളികൾക്കും ഏറെ ഇഷ്ടമുള്ള തെന്നിന്ത്യൻ നടിയാണ് കയാദു ലോഹർ. ടൊവിനോ തോമസ് നായകനായി അടുത്തിടെ തിയേറ്ററുകളിലെത്തിയ പള്ളിച്ചട്ടമ്പിയിൽ കയാദു പ്രധാന വേഷത്തിലുണ്ട്. ഇപ്പോഴിതാ തന്റെ സെലിബ്രിറ്റി ക്രഷിനെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം.പള്ളിച്ചട്ടമ്പിയുടെ പ്രമോഷന്റെ ഭാഗമായി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയാണ് കയാദു തന്റെ സെലിബ്രിറ്റി ക്രഷ് ആരെന്ന് കയാദു പറഞ്ഞത്. സെലിബ്രിറ്റി ക്രഷ് ഉണ്ടോ എന്ന ചോദ്യത്തിന് താരം ഉത്തരമായി നൽകിയത് ഒരു ഹോളിവുഡ് താരത്തിന്റെ പേരാണ്. അൽ പച്ചിനോ, ഇതാണ് ആ നടൻ.അൽ പച്ചിനോ അടുത്ത കാലത്ത് തനിക്ക് ക്രഷ് തോന്നിയ നടനാണെന്നും അദ്ദേഹത്തോട് വലിയ അഭിനിവേശമാണെന്നും കയാദു പറഞ്ഞു. അൽ പച്ചിനോയുടെ സിനിമകൾ വീണ്ടും വീണ്ടും കാണാറുണ്ടെന്നും താരം കൂട്ടിച്ചേർത്തു. ഇന്ത്യൻ സെലിബ്രിറ്റികളിൽ ആരാണ് ക്രഷ് എന്ന ചോദ്യത്തിന് വിക്കി കൗശൽ എന്നായിരുന്നു കയാദുവിന്റെ മറുപടി.മുഗിൽപേട്ടേ എന്ന കന്നട ചിത്രത്തിലൂടെ സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ച കയാദു പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ ശ്രദ്ധനേടുന്നത്. സിനിമയിൽ കയാദു അവതരിപ്പിച്ച നങ്ങേലി എന്ന കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു. അതേസമയം വിവിധ ഭാഷകളിലായി ഒരുപിടി സിനിമകളാണ് കയാദുവിന്റേതായി പണിപ്പുരയിലുള്ളത്. ഐ ആം ഗെയിം, താരം എന്നീ സിനിമകളിലും താരം വേഷമിടുന്നുണ്ട്.The post ‘എന്റെ സെലിബ്രിറ്റി ക്രഷ് അദ്ദേഹമാണ്, സിനിമകൾ റിപ്പീറ്റായി കാണും’: കയാദു ലോഹർ appeared first on Kairali News | Kairali News Live.