റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ 10 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു; സുപ്രീം കോടതിയെ അറിയിച്ച് കേന്ദ്രം

Wait 5 sec.

ന്യൂഡല്‍ഹി | റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ 10 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി സുപ്രീം കോടതിയെ അറിയിച്ച് കേന്ദ്രം. സ്വമേധയാ ആണ് ഇവരില്‍ ഭൂരിഭാഗം പേരും കരാറടിസ്ഥാനത്തില്‍ റഷ്യന്‍ സേനയുടെ ഭാഗമായി യുദ്ധത്തില്‍ പങ്കെടുത്തതെന്നും കേന്ദ്ര സര്‍ക്കാര്‍ പരമോന്നത കോടതിയോട് പറഞ്ഞു.യുദ്ധത്തില്‍ റഷ്യന്‍ സേനയടെ ഭാഗമാക്കപ്പെട്ടിരുന്ന 26 ഇന്ത്യക്കാരുടെ ബന്ധുക്കള്‍ ഫയല്‍ ചെയ്ത റിട്ട് ഹരജിയിലാണ് കേന്ദ്രത്തിന്റെ വിശദീകരണം. ജോലി തേടി റഷ്യയിലെത്തിയ ഇവരെ സമ്മര്‍ദം ചെലുത്തിയും കബളിപ്പിച്ചുമാണ് യുദ്ധത്തിലേക്ക് വലിച്ചിഴച്ചതെന്ന് ഹരജിയില്‍ ആരോപിച്ചിരുന്നു.ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ വിപുല്‍ പഞ്ചോളി, ജോയ്മല്യ ബഗ്ചി എന്നിവരുടെ ബഞ്ചാണ് ഹരജിയില്‍ വാദം കേട്ടത്. വിഷയത്തില്‍ സുപ്രീം കോടതി നേരത്തെ കേന്ദ്ര സര്‍ക്കാറിന്റെ പ്രതികരണം തേടിയിരുന്നു.