‘ബി ജെ പി വീണ്ടും പഞ്ചാബിനെ വഞ്ചിച്ചു’; രാഘവ് ഛദ്ദ പാര്‍ട്ടി വിട്ടതിലുള്ള പ്രതികരണം ഒറ്റ വരിയിലൊതുക്കി കെജ്‌രിവാള്‍

Wait 5 sec.

ന്യൂഡല്‍ഹി | രാഘവ് ഛദ്ദ ഉള്‍പ്പെടെ എ എ പിയുടെ ആറ് രാജ്യസഭാ എം പിമാര്‍ പാര്‍ട്ടി വിട്ടതിലുള്ള പ്രതികരണം ഒറ്റ വരിയിലൊതുക്കി അരവിന്ദ് കെജ്‌രിവാള്‍. ‘ബി ജെ പി വീണ്ടും പഞ്ചാബിനെ വഞ്ചിച്ചിരിക്കുന്നു’ എന്നാണ് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി എക്‌സില്‍ കുറിച്ചത്.ആം ആദ്മി പാര്‍ട്ടി നേതൃത്വവുമായുള്ള കടുത്ത അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് ഛദ്ദയും മറ്റ് ചില എം പിമാരും രാജിവച്ചത്. ഇവരില്‍ ഛദ്ദയും സന്ദീപ് പതക്, അശോഖ് മിത്തല്‍ എന്നിവരും ബി ജെ പിയില്‍ ചേര്‍ന്നു.എ എ പിക്കു വേണ്ടി രക്തവും വിയര്‍പ്പുമൊഴുക്കി പ്രവര്‍ത്തിച്ചുവെന്നും യുവത്വത്തിന്റെ നീണ്ട 15 വര്‍ഷങ്ങളാണ് പാര്‍ട്ടിക്കായി സമര്‍പ്പിച്ചതെന്നും രാജിക്കു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാഘവ് ഛദ്ദ പറഞ്ഞു. എ എ പി ഇന്ന് അതിന്റെ തത്വങ്ങള്‍, മൂല്യങ്ങള്‍, ധാര്‍മികത എന്നിവയില്‍ നിന്നെല്ലാം വ്യതിചലിച്ചിരിക്കുകയാണെന്നും രാജ്യത്തിനു വേണ്ടിയോ ദേശീയ താത്പര്യത്തിനു വേണ്ടിയോ അല്ല, വ്യക്തിഗത നേട്ടങ്ങള്‍ക്കു വേണ്ടിയാണ് പാര്‍ട്ടി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഛദ്ദ ആരോപിച്ചു.