ഓരോ നാട്ടുകാർക്കും ഓരോ സ്പെഷ്യൽ വിഭവങ്ങൾ ഉണ്ടാവുമല്ലേ? അത്തരത്തിൽ കോട്ടയംകാരുടെ സ്പെഷ്യൽ വിഭവമാണ് പുളിച്ച അപ്പം. പുളിപ്പിച്ച അരിമാവുകൊണ്ടാണ് ഈ അപ്പം ഒരുക്കുന്നത്. പുളിപ്പിച്ച അരിമാവിന്റെ നേരിയ പുളിയും ഒപ്പം ചെറിയൊരു മധുരവും ഈ അപ്പത്തെ സ്പെഷ്യലാകുന്നു.മൃദുവായതും പഞ്ഞിപോലെ ഇരിക്കുന്നതും എന്നാൽ അല്പം കട്ടിയുള്ളതുമായ ഈ അപ്പം എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കിയാലോ? വളരെ എളുപ്പത്തിലും വേഗത്തിലും ഈ വിഭവം ഉണ്ടാക്കാനാവും. ബ്രേക്ക്ഫാസ്റ്റായോ വൈകീട്ട് സ്നാക്കായോ ഈ അപ്പം ബെസ്റ്റാണ്.ALSO READ: ഉഷ്ണം സഹിക്കാൻ പറ്റുന്നില്ലേ? ഈ ജ്യൂസ് ഒന്ന് പരീക്ഷിച്ചു നോക്കൂആവശ്യമായ സാധനങ്ങൾഅരിപ്പൊടി: 1/2 കപ്പ്പഞ്ചസാര: 2 ടേബിൾസ്പൂൺവെള്ളം: 1 1/2 കപ്പ്ഇളം ചൂടുള്ള പാൽ: 1/2 കപ്പ്പാൽ: 1 കപ്പ്തലേദിവസം കുതിർത്ത ഉഴുന്ന്: 1/2 കപ്പ്പാലപ്പം പൊടി: 500 ഗ്രാംപഞ്ചസാര: 1 ടീസ്പൂൺആക്ടിവേറ്റ് ചെയ്ത ഈസ്റ്റ്: 1 ടീസ്പൂൺവെളിച്ചെണ്ണ: 1/2 കപ്പ്ചെറിയ ഉള്ളി: 1 കപ്പ് (അരിഞ്ഞത്)കറിവേപ്പില: 1/4 കപ്പ്ഉപ്പ്: പാകത്തിന്തയ്യാറാക്കുന്ന വിധംആദ്യം മാവ് തയ്യാറാക്കാം. ഇതിനായി ഒരു പാത്രത്തിൽ അരിപ്പൊടിയും പഞ്ചസാരയും വെള്ളവും ചേർത്ത് യോജിപ്പിക്കാം. ഇത് ചെറിയ തീയിൽ വെച്ച് തുടർച്ചയായി ഇളക്കി കട്ടകളൊന്നുമില്ലാതെ നല്ല തിക്ക് പേസ്റ്റാക്കി ശേഷം തണുക്കാൻ വയ്ക്കുക. പിന്നീട് കുതിർത്ത ഉഴുന്ന് കുറഞ്ഞ വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കണം.ഒരു വലിയ പാത്രമെടുത്ത് അതിലേക്ക് പാലപ്പം പൊടി, അരച്ച ഉഴുന്ന്, പഞ്ചസാര, ഉപ്പ് എന്നിവ ചേർത്തിളക്കാം. ശേഷം ഇതിലേക്ക് ഈസ്റ്റും ഇളം ചൂടുള്ള പാലും ചേർത്ത് യോജിപ്പിച്ച് നേരത്തെ തയ്യാറാക്കിയ അരിപ്പൊടി കുറുക്കും ചേർക്കാം. ഒപ്പം ഒരു കപ്പ് പാലും ചേർക്കണം. ഇനി നല്ലവണ്ണം മിക്സ് ചെയ്ത് കട്ടിയുള്ള മാവാക്കാം. കട്ടയൊന്നും ഉണ്ടാകാൻ പാടില്ല.ALSO READ: ഇനി മീൻ പൊരിക്കുമ്പോൾ ഇങ്ങനെ ചെയ്തുനോക്കൂ, കഴിക്കാത്തവരും കഴിച്ചുപോകുംമാവ് റെഡിയായാൽ ഏകദേശം ഒരു മണിക്കൂർ മാറ്റിവെക്കണം. മാവ് അല്പം പൊന്തിവരാനും പുളി ലഭിക്കാനുമാണ് ഇങ്ങനെ ചെയ്യുന്നത്. ഇനി ഒരു വറവൽ തയ്യാറാക്കാണം. ഇതിനായി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് ചെറിയ ഉള്ളിയും കറിവേപ്പിലയും ചേർത്ത് വഴറ്റുക. ഉള്ളി നല്ല മൃദുവായാൽ തീ ഓഫ് ചെയ്യാം. ഇനി അപ്പം ചുട്ടെടുക്കാനുള്ള സമയമാണ്.ഒരു അപ്പച്ചട്ടി ചൂടാക്കി ഒരു തവി മാവ് ഒഴിക്കണം. അല്പം കട്ടിയിൽ തന്നെ ഇത് പരത്താം. ശേഷം പാത്രം മൂടിവെച്ച് കുറഞ്ഞത് 5 മിനിറ്റ് വേവിക്കാം. മാവ് വെന്താൽ അതിന് മുകളിൽ നേരത്തെ വഴറ്റിവെച്ചിരിക്കുന്ന ഉള്ളിയും കറിവേപ്പിലയും അല്പം വിതറിക്കൊടുക്കുക. ഇനി അപ്പം തിരിച്ചിട്ട് മറുഭാഗം കൂടി വേവിച്ചെടുത്താൽ കോട്ടയംകാരുടെ പുളിച്ച അപ്പം റെഡി.The post ഇത് കോട്ടയംകാരുടെ സ്പെഷ്യൽ പുളിച്ച അപ്പം; ഉണ്ടാക്കാനും ഈസി appeared first on Kairali News | Kairali News Live.