പീഡന കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിലിന് വീട്ടിലെത്തി പിന്തുണ നൽകിയ സി ആർ മഹേഷിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം

Wait 5 sec.

പീഡന കേസുകളിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിന് വീട്ടിൽ പോയി പിന്തുണ നൽകിയ സി ആർ മഹേഷിനെതിരെ ഡി വൈ എഫ് ഐ പ്രതിഷേധം. കരുനാഗപ്പള്ളി ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ സി ആർ മഹേഷ്‌ എം എൽ എ യുടെ കോലം കത്തിച്ചു.ഇലക്ഷൻ കഴിയാൻ കാത്തിരുന്നശേഷം, രാഹുൽ മാങ്കൂട്ടത്തിലിനെ വീട്ടിൽപോയി ചേർത്തുനിർത്തുന്ന സി ആർ മഹേഷിന്, പീഡിപ്പിക്കപ്പെട്ട പെൺകുട്ടികളേയും, ഗർഭഛിദ്രത്തിലൂടെ ഇല്ലാതായ കുഞ്ഞുങ്ങളോടും ഐക്യദാർഢ്യം ഉണ്ടോ എന്നാണ് പ്രതിഷേധത്തിലൂടെ ഡി വൈ എഫ് ഐ പ്രവർത്തകർ ചോദിച്ചത്. യോഗം ഡി വൈ എഫ് ഐ കരുനാഗപ്പള്ളി ബ്ലോക്ക്‌ സെക്രട്ടറി കെ എസ് അബാദ് ഫാഷ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ്‌ ബി കെ ഹാഷിം അധ്യക്ഷനായി.Also read: എം സ്വരാജിനെതിരെ വർഗീയ പ്രചരണം; ‘ദേശാഭിമാനി’യുടെ പേരിൽ പ്രചരിപ്പിക്കുന്നത് വ്യാജ കാർഡ്കഴിഞ്ഞ ദിവസമാണ് സി ആർ മ​​ഹേഷ് രാഹുൽ മാങ്കൂട്ടത്തിലിനെ വീട്ടിൽ എത്തി കാണുകയും ദീർഘനേരം സംസാരിക്കുകയും ചെയ്തിരുന്നു. ഇതിൻ്റെ ചിത്രങ്ങളുൾപ്പെടെ രാഹുൽ മാങ്കൂട്ടത്തിലും സി ആർ മഹേഷും സമൂഹ മാധ്യമത്തിൽ പങ്കു വയ്ക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധമാണ് സമൂഹമാധ്യമത്തിലും ഉണ്ടായത്.The post പീഡന കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിലിന് വീട്ടിലെത്തി പിന്തുണ നൽകിയ സി ആർ മഹേഷിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം appeared first on Kairali News | Kairali News Live.