ട്രംപ് പങ്കെടുത്ത അത്താഴവിരുന്നിൽ വെടിയുതിർത്തതാര്? ഒരാൾ കസ്റ്റഡിയിൽ?

Wait 5 sec.

വാഷിംഗ്ടൺ ഡിസിയിലെ വൈറ്റ് ഹൗസ് മാധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിനിടെ വെടിവെപ്പ്. ശനിയാഴ്ച വൈകുന്നേരം ആയിരുന്നു സംഭവം. വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിൽ നടന്ന വാർഷിക മാധ്യമ സമ്മേളനം ആരംഭിക്കുന്നതിന് മുമ്പാണ് അമേരിക്കൻ പ്രസിഡന്റും പ്രഥമ വനിതയും ഇരുന്നിരുന്ന ബോൾറൂമിന് പുറത്ത് വെടിയൊച്ചകൾ കേട്ടത്. ഇതോടെ ട്രംപിനെ ഹോട്ടലിൽ നിന്ന് അടിയന്തരമായി പുറത്തിറക്കി.സീക്രട്ട് സർവീസ് അധികൃരാണ് ഡൊണാൾഡ് ട്രംപിനെ അതിവേഗം വേദിയിൽനിന്ന് മാറ്റിയത്. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും മറ്റ് കാബിനറ്റ് അംഗങ്ങളും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. അതേസമയം ഒരാളെ കസ്റ്റഡിയിൽ എടുത്തതായാണ് വിവരം. സംഭവത്തിന് ശേഷമുള്ള ഒരു വാർത്താ സമ്മേളനത്തിൽ, ഒന്നിലധികം ആയുധങ്ങളുമായി ഒരാൾ സുരക്ഷാ ചെക്ക്‌പോസ്റ്റിൽ ആക്രമണം നടത്തിയെന്നും യുഎസ് രഹസ്യ സേവനം അയാളെ കീഴടക്കി എന്നും ട്രംപ് പറഞ്ഞു.ALSO READ: അവരുടെ മൃതദേഹം സംസ്കരിച്ചപ്പോള്‍ പലസ്തീനികള്‍ കരഞ്ഞു; ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഗർഭിണിയെയും രണ്ട് മക്ക‍ളെയും യാത്രയാക്കി, നെഞ്ചുലയ്ക്കും ഈ കാ‍ഴ്ചഅമേരിക്കൻ ഭരണഘടനയെ ആക്രമിച്ച കൊള്ളക്കാരൻ എന്നാണ് ട്രംപ് പ്രതിയെക്കുറിച്ച് ട്രംപ് പറഞ്ഞത്. ഒരു സീക്രട്ട് സർവീസ് ഉദ്യോഗസ്ഥന് വെടിയേറ്റുവെന്നും എന്നാൽ അദ്ദേഹത്തിന്റെ ബുള്ളറ്റ് പ്രൂഫ് വസ്ത്രം ഉണ്ടായതിനാൽ ജീവൻ രക്ഷപ്പെട്ടെന്നും ട്രംപ് അറിയിച്ചു. കസ്റ്റഡിയിലുള്ളത് ആരാണെന്ന് സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ യുഎസ് ഉദ്യോഗസ്ഥർ പുറത്തുവിട്ടിട്ടില്ല.2024-ൽ പെൻസിൽവാനിയയിലെ ബട്‌ലറിൽ ട്രംപിനെതിരെ വെടിവെപ്പ് നടന്നിരുന്നു. ഒരു പ്രചാരണ റാലിക്കിടെ തോമസ് ക്രൂക്സ് എന്നയാളാണ് ട്രംപിന് നേരെ എട്ടുതവണ വെടിയുതിർത്തത്. അന്ന് ഒരാൾ കൊല്ലപ്പെടുകയും ട്രംപിന്റെ വലതു ചെവിക്ക് നിസ്സാരമായി പരുക്കേൽക്കുകയും ചെയ്തു. പിന്നീട് സീക്രട്ട് സർവീസ് കൊലയാളിയെ വെടിവച്ചു കൊന്നു. നിരവധി വധശ്രമങ്ങളാണ് ട്രംപിന് നേരെ ഇതുവരെ ഉണ്ടായത്.The post ട്രംപ് പങ്കെടുത്ത അത്താഴവിരുന്നിൽ വെടിയുതിർത്തതാര്? ഒരാൾ കസ്റ്റഡിയിൽ? appeared first on Kairali News | Kairali News Live.