തൊഴിൽ അന്വേഷിച്ച് നടക്കുന്നവർക്ക് ഇതാ ഒരു സന്തോഷ വാർത്ത. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൽ നിരവധി ഒഴിവുകളാണ് ഇപ്പോഴുള്ളത്. 250 ഒഴിവുകൾ ഉണ്ടെന്നാണ് ഭാരത് പെട്രോളിയം ഔദ്യേഗികമായി അറിയിച്ചിരിക്കുന്നത്. ജൂനിയർ എക്സിക്യൂട്ടീവ്, സെക്രട്ടറി, അസോസിയേറ്റ് എക്സിക്യൂട്ടീവ് എന്നിങ്ങനെ മൂന്ന് തരം തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുമെന്ന് കമ്പനി അറിയിച്ചു. പരചയ സമ്പന്നർക്കാണ് മുൻഗണന.യോഗ്യതജൂനിയർ എക്സ്ക്യൂട്ടീവ് – മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിവിൽ അല്ലെങ്കിൽ കെമിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവർത്തി പരിചയം. പ്രായപരിധി 32 വയസ്സെക്രട്ടറി – ഏതെങ്കിലും അംഗീകൃത സർവകലാശാല നിന്ന് ബാച്ചില്ലേഴ്സ് ബിരുദം ഉണ്ടായിരിക്കണം.അസോസിയേറ്റ് എക്സിക്യൂട്ടീവ്- കെമിസ്ട്രി, ഫിസിക്സ്, പോളിമർ സയൻസ് അല്ലെങ്കിൽ ഹിന്ദി എന്നിവയിൽ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണംഇതുകൂടാതേയും മാനദണ്ഡങ്ങൾ ഉള്ളതിനാൽ കൃത്യമായി വിജ്ഞാപനം വായിച്ചു നോക്കി വേണം അപേക്ഷകർ അപേക്ഷിക്കാൻ.Also read: പ്രതിമാസം കിട്ടുന്നത് മൂന്ന് ലക്ഷം രൂപവരെ; ഏറ്റവും ഉയർന്ന ശമ്പളമുള്ള സർക്കാർ ജോലി ഏതാണെന്നറിയാമോ?എങ്ങനെ അപേക്ഷിക്കാംബിപിസിഎല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. കൃത്യമായ വിവരങ്ങളും ഡോക്യുമെൻ്റുകളും നൽകി നിർദ്ദിഷ്ട ഫീസും അടച്ച് വേണം അപേക്ഷ നടപടികൾ പൂർത്തിയാക്കാൻ. മെയ് 17 ആണ് അപേക്ഷ സമർപ്പിത്താനുള്ള അവസാന തീയതി.The post തൊഴിലന്വേഷകർക്ക് സന്തോഷ വാർത്ത; ബിപിസിഎല്ലിൽ 250 ഒഴിവുകൾ, എങ്ങനെ അപേക്ഷിക്കാം appeared first on Kairali News | Kairali News Live.