നോളജ് സിറ്റി | മർകസ് നോളജ് സിറ്റിയിലെ വിറാസ് ഗേൾസിൽ നിന്ന് ഈ വർഷം കോഴ്‌സ് പൂർത്തിയാക്കുന്ന വിദ്യാർഥികളുടെ ഫിനിഷിംഗ് ക്യാമ്പ് അൽസഖ്‌ലിന് തുടക്കമായി. ഖുർആൻ, ഹദീസ്, ഫിഖ്ഹുന്നിസാഅ, കുടുംബം, രക്ഷാകർതൃത്വം, ക്ലാസ്സ്റൂം മാനേജ്‌മെന്റ്, ദഅ്വത്, കുക്കിംഗ് തുടങ്ങിയ ടൈറ്റിലുകളിൽ 15 സെഷനുകളിലായാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്.ആദ്യ സെഷന് ശാഫി സഖാഫി മുണ്ടമ്പ്ര നേതൃത്വം നൽകി. മറ്റ് സെഷനുകൾക്ക് സയ്യിദ് ത്വാഹാ സഖാഫി കുറ്റ്യാടി, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, ഹംസക്കോയ ബാഖവി കടലുണ്ടി, അബ്ദുർറശീദ് സഖാഫി ഏലംകുളം, മുഹ്്യിദ്ദീൻ സഖാഫി തളീക്കര, അനസ് അമാനി പുഷ്പഗിരി, ഇബ്‌റാഹീം സഖാഫി താത്തൂർ, മുഹ്്യിദ്ദീൻ ബുഖാരി ചേറൂർ, ജാബിർ നെരോത്ത്, ഫാറൂഖ് നൂറാനി ബീജാപൂർ, ശാക്കിറ സിയാദ് അണ്ടോണ, ജുവൈരിയ ദുൽകിഫിൽ കാരന്തൂർ നേതൃത്വം നൽകും.