പഞ്ചാബിലും ദില്ലിയിലും എംഎൽഎമാരുടെ കൂറുമാറ്റം തടയാൻ തിരക്കിട്ട നടപടികളുമായി ആം ആദ്മി പാർട്ടി. ഇടഞ്ഞു നിൽക്കുന്നവരുമായും അസംതൃപ്തരുമായും മുതിർന്ന നേതാക്കൾ കൂടിക്കാഴ്ച നടത്തും. അരവിന്ദ് കെജ്രിവാൾ ഉൾപ്പെടെയുള്ള നേതാക്കൾ ചർച്ച നടത്തും.രാഘവ് ഛദ്ദയടക്കം പാർട്ടി വിട്ട എംപിമാർക്കെതിരെ പ്രവർത്തകരെ അണിനിരത്തി പ്രതിഷേധിക്കാനാണ് പാർട്ടിയുടെ തീരുമാനം. കൂറുമാറ്റ നിരോധന നിയമപ്രകാരം എംപിമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകും. എംഎൽഎമാരുമായി രാഷ്ട്രപതിയെ സമീപിക്കാൻ അനുമതി തേടിയിരിക്കുകയാണ് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ.ALSO READ: 30000 തസ്തികകൾ വെട്ടിക്കുറയ്ക്കാൻ റെയിൽവേ, പുതിയ നിയമനവുമില്ല; പ്രതിഷേധവുമായി യൂണിയനുകൾഎന്നാൽ മറുവശത്ത് എംഎൽഎമാരെ വേഗത്തിൽ തങ്ങളുടെ പാളയത്തിലെത്തിച്ച് പഞ്ചാബിൽ ശക്തി കാണിക്കാനാണ് ബിജെപി നീക്കം. അഴിമതി ആരോപണങ്ങൾ ഉന്നയിച്ചും രൂക്ഷമായ ഭാഷയിൽ കെജ്രിവാജിനെയും ആം ആദ്മി പാർട്ടിയെ ആകെയും വിമർശിച്ചാണ് ബിജെപി പ്രതിരോധം തീർക്കുന്നത്.The post എംഎൽഎമാരും മറുകണ്ടംചാടിയേക്കും; പഞ്ചാബിലും ദില്ലിയിലും കൂറുമാറ്റം തടയാൻ നീക്കവുമായി ആം ആദ്മി പാർട്ടി appeared first on Kairali News | Kairali News Live.