ബംഗാൾ രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൻ്റെ പരസ്യപ്രചരണം നാളെ അവസാനിക്കും. ശക്തമായ പ്രചാരണമാണ് ഇടതുപക്ഷം ഉൾപ്പെടെ എല്ലാ മുന്നണികളും നടത്തുന്നത്. ഭരണം പിടിക്കാൻ ശ്രമിക്കുന്ന ബിജെപിക്ക് വേണ്ടി പ്രധാനമന്ത്രി ഉൾപ്പെടെ എല്ലാ മന്ത്രിമാരും സംസ്ഥാനത്ത് ക്യാമ്പ് ചെയ്താണ് പ്രചാരണം. ബിജെപിയുടെ എല്ലാ സംവിധാനങ്ങളും പ്രവർത്തിച്ചാലും സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകില്ലെന്ന് മമത ബാനർജിയും പ്രതികരിച്ചു. അതെ സമയം സംസ്ഥാനത്ത് ഒരു ചലനവും ഉണ്ടാക്കാൻ കഴിയാതെയാണ് കോൺഗ്രസ് പ്രചാരണം.വലിയ മുന്നേറ്റമുണ്ടാക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ഇടതുപക്ഷവും. ബംഗാളിലെ ജനങ്ങൾ ഇടത് പക്ഷത്തിനൊപ്പമെന്ന് ബിഹാലെയിലെ സ്ഥാനാർഥി നിലയ് മജുംദാർ കൈരളി ന്യൂസിനോട് പറഞ്ഞു. ആദ്യഘട്ടത്തിലെ റെക്കോർഡ് പോളിങ്ങിനു പിന്നാലെ അതിശക്തമായ പ്രചാരണമാണ് മുന്നണികൾ നടത്തുന്നത്.142 മണ്ഡലങ്ങളിലേക്കാണ് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്.എസ്ഐആറിൽ 90 ലക്ഷത്തിലധികം ആളുകളെ വോട്ടർപട്ടികയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ ഭരണം പിടിക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്.അതെ സമയം ഇത്തവണയും കോൺഗ്രസിന് സംസ്ഥാനത്ത് കാര്യമായ ചലനങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. വ്യക്തമായ ഒരു മുഖം പോലുമില്ലാതെയാണ് കോൺഗ്രസ് പോരാട്ടം. കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും, ദില്ലിയിൽ മുഖ്യമന്ത്രി ആയിരുന്ന അരവിന്ദ് കെജ്രിവാളിനെതിരെയും നടത്തിയ അതെ പ്രചരണം തന്നെയാണ് രാഹുൽ ഗാന്ധി ബംഗാളിലും നടത്തുന്നത്. മോദി സർകാർ തനിക്കെതിരെ നിരവധി കേസുകൾ എടുത്തിട്ടും മമത ബാനർജിക്കെതിരെ കേസുകൾ എടുക്കുന്നില്ലെന്നാണ് രാഹുൽ ഗാന്ധിയുടെ പ്രചരണം.The post രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൻ്റെ പരസ്യപ്രചരണം നാളെ അവസാനിക്കും appeared first on Kairali News | Kairali News Live.