വിരമിച്ചശേഷം ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച് യാത്ര; ടോമിൻ ജെ തച്ചങ്കരിക്കെതിരെ കേസെടുക്കും

Wait 5 sec.

മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിക്കെതിരെ കേസെടുക്കാൻ നിർദേശം. വിരമിച്ചശേഷം ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച് കാർ യാത്ര നടത്തിയതിനാണ് നടപടി. ടോമിൻ ജെ തച്ചങ്കരിക്കെതിരെ ഗതാഗത നിയമലംഘനത്തിന് കേസെടുക്കും.സ്വകാര്യ കാറിൽ നക്ഷത്ര ചിഹ്നമുള്ള ബോർഡ് വച്ച് യാത്ര ചെയ്തതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കോട്ടയത്ത്‌ കോടതിയിൽ എത്തിയപ്പോഴായിരുന്നു ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തു വന്നത്. കേസെടുക്കാൻ സംസ്ഥാന പൊലീസ് മേധാവി റാവാഡ എ. ചന്ദ്രശേഖർ നിർദേശം നൽകി. കോട്ടയം എസ് പിയുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.ALSO READ: കണക്കുകൾ ഒന്നും ശരിയാവുന്നില്ലല്ലോ..! വയനാടിനായി ഫണ്ട് പിരിക്കാൻ എടുത്ത ആപ്പും മുക്കിയ കണക്കും പുറത്തുവന്ന സ്ഥിതിയ്ക്ക്, ഈ കഥയ്ക്ക് ഉത്തരം ചൊല്ലുമോ കോൺഗ്രസേ ?നേരത്തെ സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കോട്ടയം എസ് പിക്ക് സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകിയിരുന്നു. വിരമിച്ച ശേഷവും ഡിജിപി റാങ്കിന് തുല്യമായ പതിച്ച കാർ തച്ചങ്കരി ഉപയോഗിച്ചത് ചട്ടലംഘനമാണെന്ന് സ്പെഷൽ ബ്രാഞ്ചും കണ്ടെത്തി റിപ്പോർട്ട് നൽകി. മൂന്ന് വർഷം മുൻപാണ് ടോമിൻ ജെ തച്ചങ്കരി സേനയിൽ നിന്ന് വിരമിച്ചത്.The post വിരമിച്ചശേഷം ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച് യാത്ര; ടോമിൻ ജെ തച്ചങ്കരിക്കെതിരെ കേസെടുക്കും appeared first on Kairali News | Kairali News Live.