തൊഴിലന്വേഷകർക്ക് സന്തോഷ വാർത്ത; ബിപിസിഎല്ലിൽ 250 ഒഴിവുകൾ, എങ്ങനെ അപേക്ഷിക്കാം

Wait 5 sec.

തൊഴിൽ അന്വേഷിച്ച് നടക്കുന്നവർക്ക് ഇതാ ഒരു സന്തോഷ വാർത്ത. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൽ നിരവധി ഒഴിവുകളാണ് ഇപ്പോഴുള്ളത്. 250 ഒഴിവുകൾ ഉണ്ടെന്നാണ് ഭാരത് പെട്രോളിയം ഔദ്യേ​ഗികമായി അറിയിച്ചിരിക്കുന്നത്. ജൂനിയർ എക്സിക്യൂട്ടീവ്, സെക്രട്ടറി, അസോസിയേറ്റ് എക്സിക്യൂട്ടീവ് എന്നിങ്ങനെ മൂന്ന് തരം തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുമെന്ന് കമ്പനി അറിയിച്ചു. പരചയ സമ്പന്നർക്കാണ് മുൻ​ഗണന.യോ​ഗ്യതജൂനിയർ എക്സ്ക്യൂട്ടീവ് – മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിവിൽ അല്ലെങ്കിൽ കെമിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവർത്തി പരിചയം. പ്രായപരിധി 32 വയസ്സെക്രട്ടറി – ഏതെങ്കിലും അം​ഗീകൃത സർവകലാശാല നിന്ന് ബാച്ചില്ലേഴ്സ് ബിരുദം ഉണ്ടായിരിക്കണം.അസോസിയേറ്റ് എക്സിക്യൂട്ടീവ്- കെമിസ്ട്രി, ഫിസിക്സ്, പോളിമർ സയൻസ് അല്ലെങ്കിൽ ഹിന്ദി എന്നിവയിൽ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണംഇതുകൂടാതേയും മാനദണ്ഡങ്ങൾ ഉള്ളതിനാൽ കൃത്യമായി വിജ്ഞാപനം വായിച്ചു നോക്കി വേണം അപേക്ഷകർ അപേക്ഷിക്കാൻ.Also read: പ്രതിമാസം കിട്ടുന്നത് മൂന്ന് ലക്ഷം രൂപവരെ; ഏറ്റവും ഉയർന്ന ശമ്പളമുള്ള സ‌ർക്കാ‌‌ർ ജോലി ഏതാണെന്നറിയാമോ?എങ്ങനെ അപേക്ഷിക്കാംബിപിസിഎല്ലിന്റെ ഔ​ദ്യോ​ഗിക വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. കൃത്യമായ വിവരങ്ങളും ഡോക്യുമെൻ്റുകളും നൽകി നിർദ്ദിഷ്ട ഫീസും അടച്ച് വേണം അപേക്ഷ നടപടികൾ പൂർത്തിയാക്കാൻ. മെയ് 17 ആണ് അപേക്ഷ സമർപ്പിത്താനുള്ള അവസാന തീയതി.The post തൊഴിലന്വേഷകർക്ക് സന്തോഷ വാർത്ത; ബിപിസിഎല്ലിൽ 250 ഒഴിവുകൾ, എങ്ങനെ അപേക്ഷിക്കാം appeared first on Kairali News | Kairali News Live.