ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് താരം വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് സണ്‍ റൈസേ‍ഴ്സ് ഹൈദരാബാദ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്. മാച്ചിന് ശേഷമുള്ള വാർത്താസമ്മേളനത്തിലാണ് പാറ്റ് കമ്മിൻസ് വൈഭവിൻ്റെ ബാറ്റിങ് വൈഭവത്തെ പ്രശംസിച്ചത്. ‘തൻ്റെ ഇപ്പോ‍ഴത്തെ ഏറ്റവും പ്രിയപ്പെട്ട കളിക്കാരൻ വൈഭവാണ്. ബാറ്റിങ് കാണാൻ നല്ല രസമാണ്’. പാറ്റ് കമ്മിൻസ് പറഞ്ഞു.“നിങ്ങൾ ഒരു ബൗളറായി കൃത്യമായി കളിക്കണം. അല്ലെങ്കിൽ ശരിയാകില്ല. വൈഭവിൻ്റെ കരിയറിന് മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. അവൻ കളിക്കുന്ന രീതി എനിക്ക് ഇഷ്ടമാണ്.” പാറ്റ് കമ്മിൻസ് കൂട്ടിച്ചേർത്തു.ALSO READ: തല കൊണ്ടുള്ള ആ കിക്ക് അത്ര നല്ലതല്ല; ഫുട്ബോളിലെ ‘ഹെഡിങ്’ അപകടകരം, വരുത്തി വെയ്ക്കുന്നത് വലിയ രോഗങ്ങൾഅതേസമയം, ക‍ഴിഞ്ഞ ദിവസം 37 പന്തിൽ 103 റണ്‍സെടുത്ത് സെഞ്ച്വറി നേടി. രാജസ്ഥാൻ റോയൽസിനായി 228 റണ്‍സിൽ 12 സിക്സുകള്‍ നേടിയത് വൈഭവായിരുന്നു. എന്നാൽ 229 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദ് 18.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ വിജയിച്ചു.ALSO READ: വൈഭവ് സൂര്യവംശിയുടെ സെഞ്ച്വറി പാഴായി; ഐപിഎല്ലിൽ രാജസ്ഥാനെ കീഴടക്കി ഹൈദരാബാദ്The post ‘വൈഭവ് സൂര്യവംശിയാണ് ഇപ്പോഴത്തെ എൻ്റെ ഫേവറേറ്റ് പ്ലേയർ’; പ്രശംസിച്ച് പാറ്റ് കമ്മിൻസ് appeared first on Kairali News | Kairali News Live.