സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ്മരണം: ആലപ്പു‍ഴയിൽ വീട്ടമ്മ മരിച്ചു

Wait 5 sec.

സംസ്ഥാനത്ത് പാമ്പുകടിയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ആലപ്പു‍ഴ പുതുവന വീട്ടിൽ ഇന്ദിര (65) ആണ് മരിച്ചത്. മൂർഖൻ പാമ്പിൻ്റെയാണ് കടിയേറ്റത്. ആൻ്റി വെനം നൽകിയെങ്കിലും രക്ഷിക്കാനായില്ല. ശുചിമുറിക്ക് സമീപം വെച്ചാണ് പാമ്പിൻ്റെ കടിയേറ്റത്.അതേസമയം, ഇന്ദിരയെയും കൂട്ടി സംസ്ഥാനത്ത് ഇതുവരെ നാലു പേരാണ് പാമ്പുകടിയേറ്റ് മരിച്ചത്. ക‍ഴിഞ്ഞ ദിവസം അമ്മുമ്മയ്ക്കൊപ്പം തറയിൽ കിടന്നുറങ്ങവേ പാമ്പുകടിയേറ്റ് മരിച്ച തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി ദിക്ഷലിൻ്റെ മൃതദേഹം സംസ്കരിച്ചു. കുട്ടിയുടെ സംസ്കാരം അഴൂരിലെ വീട്ടുവളപ്പിൽ നടന്നു. ALSO READ: പാമ്പുകടിയേറ്റാൽ കനിവ് 108ലേക്ക് വിളിക്കാം! പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും; ആൻ്റി വെനമുള്ള ആശുപത്രിയുടെ പട്ടിക കൈമാറി ആരോഗ്യവകുപ്പ്ചിറയിന്‍കീ‍ഴ് അഴൂരിലെ ദിലീപ് – അനു ദമ്പതികളുടെ മകൻ ദിക്ഷലിനാണ് പുലർച്ചെയോടെ പാമ്പ് കടിയേറ്റത്. ഉടൻ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രാഥമിക പരിശോധനയിൽ അസ്വാഭാവികത കണ്ടെത്തിയില്ല. തുടർന്നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തത്. എന്നാൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കുട്ടിക്ക് ജീവൻ നഷ്ടമായി. ALSO READ: തിരുവനന്തപുരത്ത് ദേശീയ കബഡി താരത്തിന് കുത്തേറ്റു; പ്രകോപനമില്ലാതെയുള്ള ആക്രമണമെന്ന് പരാതിThe post സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം: ആലപ്പു‍ഴയിൽ വീട്ടമ്മ മരിച്ചു appeared first on Kairali News | Kairali News Live.