രണ്ട് വർഷത്തിലേറെ ഭാര്യയുടെ ഗാർഹിക പീഡനം സഹിക്കവയ്യാതെ ലാപ്ടോപ്പിൻ്റെ ക്യാമറയിൽ പകർത്തി യുവാവ്. കരുണയില്ലാതെ യുവതി തൻ്റെ ഭർത്താവിനെ തല്ലുന്നത് സമൂഹമാധ്യമങ്ങളിലാണ് പ്രചരിച്ചത്. വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ഓണ്‍ലൈനിൽ കമൻ്റുകളുടെ പെരുമ‍ഴയാണ്. രണ്ട് വർഷത്തോളമായി ഗാർഹിക പീഡനം നീണ്ടു നിൽക്കുന്നുവെന്നാണ് ആരോപിക്കുന്നത്. സമൂഹമാധ്യമമായ എക്സിലൂടെയാണ് വീഡിയോ വ്യാപകമായി പ്രചരിച്ചത്.കസേരയിൽ ഇരിക്കുന്ന യുവാവിനെ, ഓടിയെത്തിയ യുവതി മുടിയിൽ പിടിച്ച് വലിക്കുകയും മുതുകിൽ ഇടിക്കുകയും ചെയ്തു. നിർത്താനായി യുവാവ് പറയുന്നതും വീഡിയോയിൽ കാണാനാകും. പിന്നീട് ബാറ്റ് കൊണ്ടടിക്കുന്നതും കാണാനാകും. “ക‍ഴിഞ്ഞ രണ്ട് വർഷമായി ഇയാള്‍ ഗാർഹിക പീഡനം അനുഭവിക്കുന്നു. സഹോദരൻ ഇതെല്ലാം തൻ്റെ ലാപ്ടോപ്പിൽ പകർത്തി. വിവാഹം ക‍ഴിക്കുന്നതിന് മുൻപ് രണ്ട് തവണ ചിന്തിക്കൂ.” ഈ അടിക്കുറിപ്പോടുകൂടിയാണ് വീഡിയോ പ്രചരിക്കുന്നത്.After being abused for the past two years bro recorded these clips on his laptop Think twice before getting married pic.twitter.com/1AQLGWjooU— Vishal (@VishalMalvi_) April 23, 2026 ALSO READ: ട്രെയിനർമാരെ സംശയം, ഭാര്യ ജിമ്മിൽ പോകുന്നതിലുള്ള തർക്കം കലാശിച്ചത് കൊലപാതകത്തിൽ; യുപിയിൽ ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊന്നുവിവാഹത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ പേടിയാകുന്നുവെന്ന് ചില ഉപയോക്താക്കള്‍ കമന്റിട്ടു. ‘ഈ വീഡിയോ കണ്ട് വിവാഹത്തെ ഒരിക്കലും പ‍ഴിക്കരുത്. ആ യുവതിയെക്കുറിച്ച് പറയൂ. വിവാഹം പവിത്രമായുള്ളതാണ്. വിവാഹം ക‍ഴിച്ചാലും ഇല്ലെങ്കിലും ഇത്തരത്തിലുള്ള പീഡനങ്ങളുണ്ടാകും’. മറ്റൊരു ഉപയോക്താവ് കുറിച്ചു.The post മുഖത്തിടിച്ചു, മുടി പിടിച്ചു വലിച്ചു; രണ്ട് വർഷത്തിലേറെ ഭാര്യയുടെ ഗാർഹിക പീഡനം, ദൃശ്യങ്ങള് ലാപ്ടോപ്പ് ക്യാമറയിൽ പകർത്തി യുവാവ് appeared first on Kairali News | Kairali News Live.