‘ഇത് സിനിമ ഷൂട്ടിങ് സ്ഥലമല്ല, ഡ്രാമ ഒ‍ഴിവാക്കൂ’: തമി‍ഴ് നടീ നടന്മാർക്കെതിരെ ആഞ്ഞടിച്ച് സിമ്രാൻ

Wait 5 sec.

ക‍ഴിഞ്ഞ ദിവസമാണ് തമി‍ഴ് നാട്ടിൽ നിയമസഭ തെരഞ്ഞെടുപ്പ് നടന്നത്. പോളിങ് ബൂത്തിനകത്ത് വെച്ച് തമി‍ഴ് നടീ നടന്മാർ ഫോട്ടോക്കും വീഡിയോക്കും പോസ് ചെയ്തത് വൻ വിമർശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇപ്പോ‍ഴിതാ നടി സിമ്രാനും വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ്.തൃഷ കൃഷ്ണൻ, അജിത് കുമാർ, ധനുഷ്, ശ്രുതി ഹാസൻ, കീർത്തി സുരേഷ് തുടങ്ങിയ അഭിനേതാക്കള്‍ തങ്ങളുടെ വോട്ട് രേഖപ്പെടുത്തിയ ശേഷം പോളിങ് ബൂത്തിൽ നിന്ന് തന്നെ വീഡിയോയ്ക്കും ഫോട്ടോയ്ക്കും പോസ് ചെയ്തിരുന്നു. ഇതിനെതിരെയാണ് നടി വിമർശനവുമായി രംഗത്തെത്തിയത്. വളരെ പ്രധാനപ്പെട്ട കാര്യത്തെ ലാഘവത്തോടെ സമീപിച്ചത് നടിയെ ചൊടിപ്പിച്ചു.Let’s focus on the reality avoid the drama, it’s a voting booth not a cinema shoot. We all are one while we vote. Voting is not just my right it’s my responsibility. pic.twitter.com/jTIKKfStOa— Simran (@SimranbaggaOffc) April 23, 2026 ALSO READ: ‘ജനങ്ങൾ ഏറ്റെടുത്താൽ മലയാള സിനിമയുടെ നാ‍ഴികക്കല്ലാകും, ചിത്രത്തെ പാൻ ഇന്ത്യനാക്കേണ്ടത് പ്രേക്ഷകർ’; ‘പേട്രിയറ്റി’നെക്കുറിച്ച് മമ്മൂട്ടി‘ഡ്രാമ ഒ‍ഴിവാക്കൂ. ഇത് പോളിങ് ബൂത്താണ്, സിനിമ ഷൂട്ടിങ് സ്ഥലമല്ല. വോട്ടെടുപ്പ് സ്ഥലത്ത് നാമെല്ലാരും ഒന്നാണ്. വോട്ട് രേഖപ്പെടുത്തുന്നത് നമ്മുടെ അവകാശം മാത്രമല്ല, ഉത്തരവാദിത്തം കൂടിയാണ്’. താൻ വോട്ട് ചെയ്ത ചിത്രത്തോടൊപ്പം നടി കുറിച്ചു. 234 മണ്ഡലത്തിലേക്കു‍ള്ള വോട്ടെടുപ്പ് ക‍ഴിഞ്ഞ ദിവസം വൈകുന്നേരം ആറ് മണിക്കാണ് അവസാനിച്ചത്.The post ‘ഇത് സിനിമ ഷൂട്ടിങ് സ്ഥലമല്ല, ഡ്രാമ ഒ‍ഴിവാക്കൂ’: തമി‍ഴ് നടീ നടന്മാർക്കെതിരെ ആഞ്ഞടിച്ച് സിമ്രാൻ appeared first on Kairali News | Kairali News Live.