മുനി നാരായണ പ്രസാദ് അന്തരിച്ചു

Wait 5 sec.

ശ്രീനാരായണ ഗുരുകുലത്തിന്റെ അധ്യക്ഷനും എഴുത്തുകാരനുമായ മുനി നാരായണ പ്രസാദ് അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. 87 വയസായിരുന്നു അദ്ദേഹത്തിന്. 2024ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു.1938 ഡിസംബർ ഒമ്പതിന് തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങലിന് അടുത്ത് നഗരൂരിൽ സ്കൂൾ അധ്യാപകൻ മാധവന്റെയും നാരായണിയുടേയും മകനായി ജനിച്ചു. എം എൻ പ്രസാദ് എന്നായിരുന്നു പൂർവ്വാശ്രമത്തിലെ നാമം. 1955ൽ നാരായണ ഗുരുകുലവും നടരാജഗുരുവുമായി ബന്ധപ്പെട്ടു. സ്കൂൾ പഠനത്തിനുശേഷം വക്കത്തുള്ള എംവിടി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ്ങിൽ പഠനം. തിരുവനന്തപുരം എൻജിനീയറിങ് കോളജിൽ ഹ്രസ്വകാല പരിശീലനത്തിനുശേഷം 1958ൽ കൊല്ലം ഇറിഗേഷൻ സബ്ഡിവിഷൻ ഓഫീസിൽ സെക്കന്റ് ഗ്രേഡ് ഡ്രാഫ്റ്റ്സ്മാനായി ഔദ്യോഗിക ജീവിതം ആരംഭിക്കുകയും ചെയ്തു.1970 ജനുവരി ഒന്നിന് നടരാജഗുരുവിൽനിന്ന് ബ്രഹ്മചര്യദീക്ഷ സ്വീകരിച്ചു. ഇതിനെത്തുടർന്ന് നടരാജഗുരു അദ്ദേഹത്തെ നാരായണ ഗുരുകുല ശിഷ്യപരമ്പരയിൽ ഉൾപ്പെടുത്തുകയും മുനി നാരായണ പ്രസാദ് എന്ന സന്ന്യാസനാമം നൽകുകയും ചെയ്തു. പിന്നാലെ ജോലി രാജിവച്ചു. 1970ൽ പയ്യന്നൂരിനടുത്ത് ഏഴിമലയിൽ നടരാജഗുരു സംഘടിപ്പിച്ച ലോക സമാധാന സമ്മേളനത്തിന്റെ സംഘാടകനായിരുന്നു.1971ൽ ശാസ്താംകോട്ടയിൽ നടന്ന ലോക സർവ്വമത സമ്മേളനത്തിന്റെ ഓർഗനൈസിംഗ് സെക്രട്ടറിയായിരുന്നു. നടരാജഗുരുവിന്റെ സമാധിസ്ഥലത്ത് ബ്രഹ്മവിദ്യാമന്ദിരം പണിതീർക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചു.The post മുനി നാരായണ പ്രസാദ് അന്തരിച്ചു appeared first on Kairali News | Kairali News Live.