കണ്ണൂരിൽ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി മകൻ

Wait 5 sec.

കണ്ണൂരിൽ അമ്മയുടെ ജീവനെടുത്ത് മകൻ. കണ്ണൂർ പേരാവൂർ കൊളക്കാടാണ് നാടിനെ നടുക്കിയ സംഭവം. താന്നിക്കുന്നിലെ ഗീതമ്മയാണ് (50) കൊല്ലപ്പെട്ടത്.സംഭവത്തിൽ മകൻ ക്രിസ്റ്റിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകശേഷം ഇയാൾ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു എന്നാണ് വിവരം. ഗീതമ്മയുമായുള്ള വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കിടപ്പുമുറിയിൽ വച്ചാണ് ക്രിസ്റ്റി ഗീതമ്മയെ ആക്രമിക്കുകയായിരുന്നു.ALSO READ: മുഖത്തിടിച്ചു, മുടി പിടിച്ചു വലിച്ചു; രണ്ട് വർഷത്തിലേറെ ഭാര്യയുടെ ഗാർഹിക പീഡനം, ദൃശ്യങ്ങള്‍ ലാപ്ടോപ്പ് ക്യാമറയിൽ പകർത്തി യുവാവ്പ്രതി ലഹരിമരുന്നിന് അടിമയായിരുന്നു എന്നും വിവരമുണ്ട്. ബെംഗളൂരുവിൽ ബിസിഎ വിദ്യാർഥിയായിരുന്ന ക്രിസ്റ്റി പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് നാട്ടിലെത്തുകയായിരുന്നു.The post കണ്ണൂരിൽ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി മകൻ appeared first on Kairali News | Kairali News Live.