ശബരിമലയ്ക്ക് മുകളിൽ ഹെലികോപ്റ്റർ; ഗുരുതര സുരക്ഷാലംഘനമെന്ന് റിപ്പോർട്ട്, വിശദമായി അന്വേഷിക്കും

Wait 5 sec.

ശബരിമലയിൽ അനുമതി ഇല്ലാതെ ഹെലികോപ്റ്റർ പറന്ന സംഭവത്തിൽ വിശദമായ അന്വേഷണത്തിന് പൊലീസ്. ഗുരുതര സുരക്ഷാ ലംഘനമാണ് നടന്നതെന്ന് എഡിജിപി എസ് ശ്രീജിത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. കൊടിമരത്തിന് തൊട്ടു മുകളിൽ കൂടിയാണ് ഹെലികോപ്റ്റർ പറന്നത്.ALSO READ: നോയിഡ സമരം; തൊഴിലാളികളെ വേട്ടയാടി സമരത്തെ ഇല്ലാതാക്കാൻ ശ്രമം, പൊലീസിന്റേത് ജനാധിപതിവിരുദ്ധ സമീപനം; ‍ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആൾ ഇന്ത്യ ലോയേഴ്സ് യൂണിയൻസംഭവത്തിൽ എയർ കൺട്രോൾ റൂമിൽ നിന്നും വിവരം തേടും. കോസ്റ്റ്ഗാർഡ് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഹെലികോപ്റ്ററില്‍ ഇരുന്നവര്‍ ക്ഷേത്രത്തിന്റെ ചിത്രങ്ങള്‍ എടുത്തതായും സംശയിക്കുന്നുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് എസ് പിയെ ചുമതലപ്പെടുത്തി. പത്തനംതിട്ട എസ് പിയാണ് വിശദമായ അന്വേഷണം നടത്തുക.The post ശബരിമലയ്ക്ക് മുകളിൽ ഹെലികോപ്റ്റർ; ഗുരുതര സുരക്ഷാലംഘനമെന്ന് റിപ്പോർട്ട്, വിശദമായി അന്വേഷിക്കും appeared first on Kairali News | Kairali News Live.