വാല്‍പ്പാറ അപകടം; മരിച്ചവരുടെ കുടുംബത്തിനും പരുക്കേറ്റവര്‍ക്കും സര്‍ക്കാര്‍ ധനസഹായം ഇതുവരെ കിട്ടിയില്ലെന്ന് ആരോപണം

Wait 5 sec.

മലപ്പുറം|വാല്‍പ്പാറ വാഹനാപകടം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും മരിച്ചവരുടെ കുടുംബത്തിനും പരുക്കേറ്റവര്‍ക്കും സര്‍ക്കാര്‍ ധനസഹായം ലഭിച്ചിട്ടില്ലെന്ന് ആരോപണം. വാല്‍പ്പാറയിലെ ദുരിതബാധിതരെ സര്‍ക്കാര്‍ അവഗണിച്ചെന്ന് മഞ്ഞളാംകുഴി അലി പറഞ്ഞു. തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ മരിച്ചവര്‍ക്ക് ധനസഹായം നല്‍കാന്‍ മന്ത്രിസഭാ യോഗം ചേര്‍ന്നപ്പോള്‍ വാല്‍പ്പാറയിലെ ദുരിതബാധിതരെ സര്‍ക്കാര്‍ അവഗണിച്ചു. വിദ്യാഭ്യാസ മന്ത്രിയോട് ഉള്‍പ്പെടെ നേരിട്ട് ആവശ്യപ്പെട്ടിട്ടും ഇതുവരെയും അനുകൂല നടപടി ഉണ്ടായിട്ടില്ലെന്നും മഞ്ഞളാംകുഴി അലി ആരോപിച്ചു.മലപ്പുറം പാങ്ങ് ജി.എല്‍.പി. സ്‌കൂളിലെ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കുമാണ് വാല്‍പ്പാറ വാഹനാപകടത്തില്‍ ജീവന്‍ നഷ്ടമായത്. ഇവര്‍ സഞ്ചരിച്ച വാന്‍ വാല്‍പ്പാറ ചുരം റോഡില്‍ 300 അടി താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.