നോയിഡ സമരം; തൊഴിലാളികളെ വേട്ടയാടി സമരത്തെ ഇല്ലാതാക്കാൻ ശ്രമം, പൊലീസിന്റേത് ജനാധിപതിവിരുദ്ധ സമീപനം; ‍ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ

Wait 5 sec.

നോയിഡയിലെ തൊഴിലാളി സമരത്തിൽ പൊലീസ് സ്വീകരിച്ചത് ജനാധിപതിവിരുദ്ധമായ സമീപനമെന്ന് ആൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ. സമരത്തെ അടിച്ചമർത്താനായി പൊലീസ് നടത്തുന്നത് നിയമ വിരുദ്ധ പ്രവർത്തങ്ങളെന്ന് ആൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. തൊഴിലാളികൾ നേരിട്ട ക്രൂരമായ ചൂഷണങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങളും റിപ്പോർട്ടിലുണ്ട്.സമരത്തിൽ അന്യായമായി അറസ്റ്റിലായ തൊഴിലാളികൾ സാമ്പത്തിക ചൂഷണവും നീതി നിഷേധവും നേരിട്ടുവെന്നാണ് നിർണായകമായ വെളിപ്പെടുത്തൽ. പല തൊഴിലാളികളെയും പിടിച്ചു കൊണ്ടുപോയത് തൊഴിലിടത്ത് നിന്നാണ്. എഫ്ഐആർ പോലും രജിസ്റ്റർ ചെയ്യാതെ1000 ത്തോളം പേരാണ് അന്യായമായി തടവിൽ കഴിയുന്നത്. 400 ഓളം വരുന്ന കുട്ടികളും സ്ത്രീകളും ഇപ്പോഴും ജയിലിൽ തന്നെയാണെന്നും കണ്ടെത്തൽ.ALSO READ: ഉഷ്ണതരംഗ മുന്നറിയിപ്പ്, വെന്തുരുകി കേരളം; മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്കുടുംബത്തോടി കൂടി തൊഴിലാളികളെ വേട്ടയാടി തൊഴിൽ സമരത്തെ ഇല്ലാതാക്കാൻ ശ്രമം നടന്നതായും ആൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ചൂണ്ടിക്കാട്ടി. തൊഴിലാളികൾക്ക് നിയമസഹായം നൽകാൻ ചെന്ന അഭിഭാഷകരെ പോലും പൊലീസ് ഭീഷണിപ്പെടുത്തിയെന്നും ആൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ പറഞ്ഞു.The post നോയിഡ സമരം; തൊഴിലാളികളെ വേട്ടയാടി സമരത്തെ ഇല്ലാതാക്കാൻ ശ്രമം, പൊലീസിന്റേത് ജനാധിപതിവിരുദ്ധ സമീപനം; ‍ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ appeared first on Kairali News | Kairali News Live.