എൽ ഡി എഫ് കാസർഗോഡ് മണ്ഡലം കമ്മിറ്റിയുടെ പേരിൽ വ്യാജവാർത്ത നൽകിയതിന് മീഡിയ വൺ ചാനലിനും റിപ്പോർട്ടർ ഷെഫീഖ് നമ്പറുള്ളക്കുമെതിരെ വക്കീൽ നോട്ടീസ്. കാസർഗോഡ് നിയമസഭാ മണ്ഡലത്തിൽ ബിജെപി ജയിക്കുമെന്നും 50,000 വോട്ട് നേടി എൽഡിഎഫ് രണ്ടാം സ്ഥാനത്ത് ആകുമെന്നും മണ്ഡലം കമ്മിറ്റി റിപ്പോർട്ട് നൽകിയെന്ന വാർത്തക്കെതിരെയാണ് നോട്ടീസ് അയച്ചത്.2026 ഏപ്രിൽ 15ന് നൽകിയ വാർത്ത റിപ്പോർട്ടും അതുമായി ബന്ധപ്പെട്ട സമൂഹമാധ്യമ പോസ്റ്റുകളും ഉടൻ പിൻവലിക്കണമെന്നും രാത്രി ഏഴിനും ഒമ്പതിനും ഇടയിൽ റിപ്പോർട്ട് തിരുത്തി ക്ഷമാപണം നടത്തണമെന്നും അല്ലാത്തപക്ഷം സിവിൽ ക്രിമിനൽ നിയമനടപടികൾ ആരംഭിക്കുമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടത്. സിപിഐഎം മത്സര രംഗത്തുള്ള പശ്ചിമബംഗാൾ തമിഴ്നാട് തെരഞ്ഞെടുപ്പുകളിൽ വോട്ടർമാരെ പാർട്ടിയിൽ നിന്ന് അകറ്റാനായി ബോധപൂർവം സൃഷ്ടിച്ചതാണ് വാർത്ത എന്നും വക്കീൽ നോട്ടീസിൽ പറയുന്നു.ALSO READ; കോൺഗ്രസിലെ മുഖ്യമന്ത്രി പോര്; ആലുവയിൽ വി ഡി സതീശനായി ഫ്ലക്സ്എക്സിറ്റ് പോളിന് സമാനമായ രീതിയിൽ വാർത്ത നൽകിയ മീഡിയ വൺ ചാനലിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് LDF കാസർഗോഡ് മണ്ഡലം കമ്മിറ്റി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയിട്ടുണ്ട്. വാർത്ത സമൂഹമാധ്യമങ്ങളിൽ എല്ലായിടത്തു നിന്നും പിൻവലിക്കണമെന്നും ജനപ്രാധിനിത്യ നിയമത്തിലെ സെക്ഷൻ 126 ഏ പ്രകാരം ക്രിമിനൽ പ്രോസിക്യൂഷൻ ആരംഭിക്കണമെന്നും എൽഡിഎഫ് മണ്ഡലം സെക്രട്ടറി കെ എ മുഹമ്മദ് ഹനീഫ് പറഞ്ഞു.The post എൽഡിഎഫ് കാസർഗോഡ് മണ്ഡലം കമ്മിറ്റിയുടെ പേരിൽ വ്യാജ വാർത്ത; മീഡിയ വൺ ചാനലിന് എതിരെ വക്കീൽ നോട്ടീസ് appeared first on Kairali News | Kairali News Live.