മകൾ നൈസയുമായുണ്ടായ അകൽച്ചയെക്കുറിച്ച് ആദ്യമായി മനസുതുറന്ന് ബോളിവുഡ് നടി കാജോൾ. അമ്മയെന്ന നിലയിൽ താൻ നേരിട്ട വെല്ലുവിളികളെക്കുറിച്ചും നടി പറഞ്ഞു. ഒരു പ്രമുഖ യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് കാജോൾ കുടുംബജീവിതത്തിലുണ്ടായ പ്രശ്നങ്ങളെക്കുറിച്ച് സംസാരിച്ചത്. മകൾ കൗമാരപ്രായത്തിലായിരുന്നപ്പോൾ പലതരത്തിലുള്ള അഭിപ്രായവ്യത്യാസങ്ങൾ താനുമായി ഉണ്ടായിരുന്നുവെന്നാണ് താരം പറയുന്നത്. പെൺകുട്ടികളുടെ ജീവിതം ആൺകുട്ടികളേക്കാൾ സങ്കീർണമാണെന്നാണ് കാജോളിന്റെ അഭിപ്രായം.also read: കേരളത്തില്‍ അക്ഷയ് കുമാറിനും വിദ്യാബാലനും എന്തു കാര്യം? മൂന്നാറില്‍ പ്രത്യക്ഷപ്പെട്ട് ഇരുവരും‘സോഷ്യൽ മീഡിയയുടെ കാലത്ത് കുട്ടികൾ നേരിടുന്നത് വലിയരീതിയിലുള്ള മാനസിക സംഘർഷങ്ങളാണ്. നൈസയ്ക്ക് 12 വയസുണ്ടായിരുന്നപ്പോൾ അവളിലുണ്ടായ ഹോർമോൺ വ്യത്യാസങ്ങളും സ്വഭാവത്തിലെ മാറ്റങ്ങളും ഞങ്ങൾക്കിടയിൽ വലിയ പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. മൂന്ന് വർഷത്തോളം ഞങ്ങൾ രണ്ടുപേരും പരസ്പരം സംസാരിക്കാൻ പോലും തയ്യാറാകാത്ത വിധം അകന്നുപോയി. ഒരിക്കൽ ദേഷ്യം സഹിക്കാനാകാതെ നൈസയുടെ പുതിയ ഫോൺ തല്ലിതകർത്തു. ഇതൊന്നും അവളോടുള്ള ദേഷ്യം കൊണ്ട് ചെയ്തതല്ല.അതെല്ലാം കർക്കശമായ ഒരു സ്നേഹമായിരുന്നു. അമ്മയെന്ന നിലയിൽ ഞാൻ ചില രീതികൾ മാറ്റാൻ ശ്രമിച്ചപ്പോഴാണ് മാറ്റങ്ങൾ സംഭവിച്ചുതുടങ്ങിയത്. മകളെ നിരന്തരം ഉപദേശിക്കുന്നത് അവസാനിപ്പിച്ചിട്ട് അവൾ പറയുന്നത് ക്ഷമയോടെ കേൾക്കാൻ ആരംഭിച്ചപ്പോഴാണ് പ്രശ്നങ്ങൾ കുറയാൻ തുടങ്ങിയത്. മക്കൾ പറയുന്നത് ക്ഷമയോടെ കേൾക്കുകയെന്നതാണ് അമ്മയെന്ന നിലയിൽ ഞാൻ പഠിച്ച ഏറ്റവും വലിയ പാഠം‘- കാജോൾ പറഞ്ഞു.1992ൽ ബെഖുദിയിലൂടെ സിനിമയിലെത്തിയ കജോൾ നടനായ അജയ് ദേവ്‍ഗണിനെയാണ് വിവാഹം കഴിച്ചത്. 1999 ഫെബ്രുവരി 24നായിരുന്നു ഇരുവരുടെയും വിവാഹം. 2003ലാണ് ഇരുവർക്കും മകൾ ജനിക്കുന്നത്. 2010ലാണ് മകൻ യുഗ് ജനിച്ചത്.The post ‘മൂന്ന് വർഷം മകളോട് സംസാരിച്ചില്ല, പരസ്പരം അകന്നു ജീവിച്ചു‘; വെളിപ്പെടുത്തി ബോളിവുഡ് നടി കാജോൾ appeared first on Kairali News | Kairali News Live.