ശബരിമല യുവതി പ്രവേശനം: സുപ്രീം കോടതിയിൽ ഇന്നും വാദം തുടരും

Wait 5 sec.

ശബരിമല യുവതി പ്രവേശന കേസിൽ സുപ്രീം കോടതിയിൽ ഇന്നും വാദം തുടരും. യുവതി പ്രവേശനത്തിന് എതിരായ പുനഃപരിശോധനാ ഹർജികളെ പിന്തുണയ്ക്കുന്നവരുടെ വാദം ആയിരിക്കും നടക്കുക. ഇന്നലെ സുപ്രീം കോടതി കേസിൽ നിർണായക നിരീക്ഷണം നടത്തിയിരുന്നു.ALSO READ: ബലാത്സം​ഗക്കേസിൽ പുറത്താക്കപ്പെട്ട് നിയമ നടപടി നേരിട്ട ​രാഹുൽ മാങ്കൂട്ടത്തിലിനെ വീട്ടിലെത്തിക്കണ്ട് സി ആർ മഹേഷ്മതാചാരങ്ങളിലെ സര്‍ക്കാര്‍ ഇടപെടലിന് പൊതുമാര്‍​ഗ നിര്‍ദേശം പുറപ്പെടുവിക്കാനാവില്ല എന്നായിരുന്നു സുപ്രീം കോടതിയുടെ നീരിക്ഷണം. എപ്പോള്‍ ഇടപെടാമെന്നതില്‍ മുന്‍കൂട്ടി മാര്‍ഗ നിര്‍ദേശം നല്‍കാനാവില്ല. സാമൂഹ്യ പരിഷ്‌കരണത്തിന്‍റെ പേരിലുള്ള ഇടപെടലിന് മാര്‍ഗ നിര്‍ദേശം നൽകാൻ പ്രയാസം ആണെന്നും കോടതി ചൂണ്ടിക്കാട്ടി. സമയം ലഭിക്കുകയാണെങ്കിൽ സംസ്ഥാന സർക്കാരിന്റെ വാദം ഇന്ന് ഉണ്ടായേക്കും.The post ശബരിമല യുവതി പ്രവേശനം: സുപ്രീം കോടതിയിൽ ഇന്നും വാദം തുടരും appeared first on Kairali News | Kairali News Live.