അറബിക്കടലിലൂടെ സഞ്ചരിച്ച മൂന്ന് ഇറാനിയന്‍ എണ്ണക്കപ്പലുകള്‍ അമേരിക്കന്‍ സൈന്യം തടഞ്ഞു

Wait 5 sec.

വാഷിങ്ടണ്‍ | ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയോടു ചേര്‍ന്നു അറബിക്കടലിലൂടെ സഞ്ചരിച്ച മൂന്ന് ഇറാനിയന്‍ എണ്ണക്കപ്പലുകള്‍ അമേരിക്കന്‍ സൈന്യം തടഞ്ഞു. ഇറാനുമേല്‍ ഏര്‍പ്പെടുത്തിയ സമുദ്ര ഉപരോധത്തിന്റെ ഭാഗമായാണ് ഡീപ് സീ, ഡോറീന, സെവിന്‍ എന്നീ കപ്പലുകള്‍ യു എസ് സൈന്യം തടഞ്ഞത്.ഇന്ത്യ, മലേഷ്യ, ശ്രീലങ്ക എന്നീ രാജ്യങ്ങളോടും ചേര്‍ന്ന് കിടക്കുന്നു അന്താരാഷ്ട്ര കപ്പല്‍ ചാലുകളില്‍ വെച്ചാണ് ഈ എണ്ണക്കപ്പലുകള്‍ തടഞ്ഞതെന്നാണ് അമേരിക്ക വെളിപ്പെടുത്തിയത്.ഇറാനില്‍ നിന്നുള്ള എണ്ണ കയറ്റുമതി തടയുന്നതിനായി അമേരിക്ക പ്രഖ്യാപിച്ച കര്‍ശനമായ ഉപരോധം ലംഘിക്കാന്‍ ശ്രമിച്ചതിന്റെ പേരിലാണ് നടപടി. ഈ കപ്പലുകളെ ഇറാനിയന്‍ തുറമുഖങ്ങളിലേക്ക് തന്നെ തിരിച്ചുവിടുകയോ അല്ലെങ്കില്‍ യു എസ് നാവികസേനയുടെ അകമ്പടിയോടെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയോ ചെയ്യും.‘ഡോറീന’ എന്ന കപ്പല്‍ നിലവില്‍ തങ്ങളുടെ യുദ്ധക്കപ്പലിന്റെ നിയന്ത്രണത്തിലാണെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്ക് ഗതാഗതം തടഞ്ഞ് ഇറാന്‍ പിടിമുറുക്കിയതാണ് അമേരിക്കയുടെ നിലപാടിന് കാരണം. യു എസ് ഏര്‍പ്പെടുത്തിയ ഉപരോധം ആരംഭിച്ച ശേഷം ഇതുവരെ 29 കപ്പലുകള്‍ അമേരിക്കന്‍ സൈന്യം തടയുകയോ തിരിച്ചയക്കുകയോ ചെയ്തിട്ടുണ്ട്.