റെയിൽവേ ട്രാക്കുകൾ തുരുമ്പ് പിടിക്കില്ല ! കാരണം ഈ വസ്തു

Wait 5 sec.

ട്രെയിനിൽ യാത്ര ചെയ്യാൻ ആളുകൾക്ക് ഇഷ്ടമായിരിക്കും. വിൻഡോ സീറ്റ് ആണ് കിട്ടുന്നതെങ്കിൽ പുറത്തെ കാഴ്ചകൾ കണ്ടിരിക്കാൻ ആവും ആളുകൾക്ക് താത്പര്യമ. ആ നോട്ടങ്ങൾക്കിടയിൽ നിങ്ങൾ ട്രെയിൻ പാലവും ശ്രദ്ധിച്ചിട്ടുണ്ടാവും അല്ലെ ? എന്നാൽ എപ്പോഴെങ്കിലും നിങ്ങൾ ഇങ്ങനെ ചിന്തിച്ചിട്ടുണ്ടോ എന്തുകൊണ്ടാണ് റെയിൽ പാളങ്ങൾ തുരുമ്പ് പിടിക്കാത്തത് എന്ന് ? ഇരുമ്പാണ് സാധനം എങ്കിൽ തുരുമ്പെടുക്കുമെന്നു ഉറപ്പാണ്. പിന്നെ എന്താണ് ഇവിടെ മാത്രം പ്രത്യേകത ?റെയിൽവേ ട്രാക്കുകൾ നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്നത് ഒരു പ്രത്യേകതരം സ്റ്റീൽ ആണ്. മാംഗനീസ് സ്റ്റീൽ എന്നാണ് ഇവ അറിയപ്പെടുന്നത്. സ്റ്റീലും മംഗലായും കൂടി ചേർത്താണ് പാളങ്ങൾ നിർമിച്ചിരിക്കുന്നത്. ഇവയുടെ മിശ്രിതത്തിൽ 12% മാംഗനീസും 0.8% കാർബണും കാണാം. ഉരുക്കിന്റയും മാംഗലോയിയിയുടെയും ഈ മിശ്രിതത്തെ മാംഗനീസ് സ്റ്റീൽ എന്നാണ് പൊതുവെ വിളിക്കുന്നത്. ഇവ ഓക്‌സീകരണം സംഭവിക്കാതിരിക്കാനും പാളങ്ങൾ തുരുമ്പെടുക്കാതിരിക്കാനും സഹായിക്കുന്നതാണ്.ALSO READ: ‘അണ്‍ഫോളോ കരോ’ ക്യാംപെയ്നിന് തുടക്കമായി; രാഘവ് ഛദ്ദയുടെ ഇൻസ്റ്റാഗ്രാം പേജിൽ ‘ജെൻസി’ പിള്ളേർ പണി തുടങ്ങി, ഒറ്റയടിക്ക് പോയത് പത്ത് ലക്ഷം പേർലോഹ – ഓക്‌സീകരണ പ്രതിപ്രവർത്തനത്തിന്റെ ഭാഗമായി തുരുമ്പെടുക്കൽ സാധാരണയായി സംഭവിക്കാറുണ്ട്. പക്ഷെ ഇത് സംഭവിക്കുന്നത് റെയിൽപാളത്തിൽ ആണെങ്കിൽ അത് അപകടമാണ്. സ്റ്റീൽ പാളങ്ങൾ വർഷങ്ങളോളം വായുവിൽ തുറന്ന് കിടക്കുകയാണല്ലോ. കാറ്റും വെയിലും മഴയും ഒക്കെക്കൊണ്ട് തീർച്ചയായും അവ തുരുമ്പിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ ഇത്തരത്തിൽ തുരുമ്പെടുക്കാത്ത വസ്തു ഉപയോഗിച്ചാണ് ഇവ നിർമ്മിക്കുന്നത്. റെയിൽവേ ജീവനക്കാർ പാളങ്ങൾ ഇടയ്ക്കിടെ പരിശോധിക്കുകയും തുരുമ്പ് തടയാനുള്ള പ്രക്രീയകൾ ചെയ്യുകയും ചെയ്യാറുണ്ട്.The post റെയിൽവേ ട്രാക്കുകൾ തുരുമ്പ് പിടിക്കില്ല ! കാരണം ഈ വസ്തു appeared first on Kairali News | Kairali News Live.