ഇന്ത്യക്കാർക്കുൾപ്പെടെ വലിയ തിരിച്ചടിയാകുന്ന എച് 1 ബി വിസാ പരിഷ്കാര ബിൽ അമേരിക്കൻ കോൺഗ്രസിൽ അവതരിപ്പിച്ചു. അമേരിക്കയിവെ വിദേശ പ്രഫഷണലുകളെ വലിയ രീതിയിൽ ബാധിക്കുന്നതാണ് ബില്ല്. അമേരിക്കക്കാരുടെ തൊഴിൽ സംരക്ഷിക്കാനെന്ന വാദമുയർത്തിയാണ് നിർണായക ബിൽ കോൺഗ്രിസിൽ അവതരിപ്പിച്ചത്. അടുത്ത മൂന്ന് വർഷത്തേക്ക് ഇനി എച് 1 ബി വിസകൾ അനുവദിക്കരുതെന്നാണ് ബില്ലിലെ നിർദ്ദേശം. അമേരിക്കൻ പ്രഫഷണലുകൾക്ക് കമ്പനികൾ മുൻതൂക്കം നൽകണമെന്നും മറ്റുള്ള രാജ്യങ്ങളിൽ നിന്നും വരുന്നവർ അമേരിക്കക്കാരുടെ അവസരങ്ങൾ ഇല്ലാതാക്കുന്നുവെന്നുമാണ് ബില്ലിൽ പറയുന്നത്.എച് 1 ബി വിസാ ബിൽ ഇന്ത്യയെ എങ്ങനെ ബാധിക്കുംഎച് 1 ബി വിസകൾ കൂടുതലായി ഉപയോഗിക്കുന്നത് ഇന്ത്യൻ പ്രോഫഷണലുകളാണ്. നിരവധി കമ്പനികളിലാണ് ഇന്ത്യൻ പ്രൊഫഷണലുകൾ അമേരിക്കയിൽ ജോലി ചെയ്യുന്നത്. ടെക് മേഖലയിൽ ഉൾപ്പെടെ നിരവധി പേരാണ് അമേരിക്കയിൽ തൊഴിലെടുക്കുന്നത്. എന്നാൽ ബില്ല് നിയമമായാൽ അത് പതിനായിരക്കണക്കിന് ഇന്ത്യക്കാരെയാണ് ബാധിക്കുക.Also read: ഇങ്ങനെയൊക്കെ ഒരാളെ ചെയ്യാൻ കഴിയുമോ? കേട്ടാൽ അറക്കുന്ന ഇസ്രായേൽ സൈന്യത്തിന്റെ അതിക്രൂര നടപടികൾ വെളിപ്പെടുത്തി പലസ്തീൻ തടവുകാർഎച് 1 ബി വിസാ ബില്ലിനെതിരെ പ്രമുഖ കമ്പനികളുംഅമേരിക്കയുടെ എച് 1 ബി വിസാ ബില്ലിനെതിരെ പ്രമുഖ കമ്പനികളും രംഗത്ത് വന്നിട്ടുണ്ട്. മൈക്രോസോഫ്റ്റ്, ഗൂഗിൾ തുടങ്ങിയ കമ്പനികളാണ് ബില്ലിൽ അതൃപ്തി പ്രകടമാക്കിയത്. പല രാജ്യങ്ങളിൽ നിന്നുമുള്ള പ്രഫഷണലുകൾ ഇവിടങ്ങളിൽ ചെറിയ തുകയ്ക്ക് ജോലി ചെയ്യുന്നുണ്ടെന്നതാണ് ഇതിന് കാരണം.Also read: അവരുടെ മൃതദേഹം സംസ്കരിച്ചപ്പോള്‍ പലസ്തീനികള്‍ കരഞ്ഞു; ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഗർഭിണിയെയും രണ്ട് മക്ക‍ളെയും യാത്രയാക്കി, നെഞ്ചുലയ്ക്കും ഈ കാ‍ഴ്ചഎന്താണ് എച് 1 ബി വിസയുഎസ് ആസ്ഥാനമായുള്ള തൊഴിലുടമയ്ക്ക് കമ്പനിയിൽ ജോലി ചെയ്യാൻ വിദേശ രാജ്യങ്ങളിൽ നിന്നും തൊഴിലാളികളെ കൊണ്ടുവരാനുള്ള ഇമിഗ്രൻ്റ് വർക്ക് വിസയാണ് എച് 1 ബി വിസ. എന്നാൽ ഇതിൽ പരിഷ്കാരങ്ങൾ ഉണ്ടാകുന്നതോടെ അമേരിക്കയിൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വരവ് കുറയും.The post ഇത് ഇന്ത്യക്കാർക്ക് തിരിച്ചടിയാകുമോ? എച് 1 ബി വിസാ ബിൽ അവതരിപ്പിച്ച് അമേരിക്ക appeared first on Kairali News | Kairali News Live.