കിട്ടുമെന്ന് ഒരു ഉറപ്പുമില്ലാത്ത മുഖ്യമന്ത്രിസ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള തർക്കങ്ങൾ രൂക്ഷമാകുന്നതിനിടയിൽ അഭിപ്രായപ്രകടനങ്ങളുമായി കൂടുതൽ നേതാക്കൾ രംഗത്ത്. വിഷയത്തിൽ പരസ്യപ്രസ്താവനയുമായി വന്നിരിക്കുകയാണ് കസേരയ്ക്ക് വേണ്ടി മത്സരിക്കുന്ന നേതാക്കളിൽ ഒരാളായ രമേശ് ചെന്നിത്തല.ഒരു സുപ്രഭാതത്തിൽ പൊട്ടി വീണ നേതാവല്ല താൻ എന്നും സൈക്കിളിൽ സഞ്ചരിച്ച് പാർട്ടി പ്രവർത്തനം നടത്തിയ കാലം മുതൽ ഇന്നുവരെയുളള രാഷ്ട്രീയ അനുഭവം തനിക്ക് ഉണ്ട് എന്നുമാണ് ചെന്നിത്തല പറഞ്ഞത്. സോഷ്യൽ മീഡിയയിലൂടെ മുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ട് ഒരു പരാമർശവും ഉണ്ടാകരുതെന്ന് കെപിസിസി പ്രസിഡണ്ട് വിലക്കിയിട്ടുണ്ട് എന്നും ചെന്നിത്തല കൂട്ടിചേർത്തു. പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പിന്തുണച്ച് ചില ഫ്ലെക്സ് ബോർഡുകൾ ഉയർന്ന പശ്ചാത്തലത്തിലാണ് ചെന്നിത്തലയുടെ ഈ പ്രസ്താവന. മറ്റൊരു സ്ഥാനമോഹിയായ കെസി വേണുഗോപാലും പുസ്തക പ്രകാശനവും മറ്റുമായി സോഷ്യൽ മീഡിയയിൽ സജീവമാണ്.Also Read: “മതനിരപേക്ഷതയ്ക്ക് എതിരെ ശക്തമായി കടന്നാക്രമണം,” മുൻ ഡിജിപി ആർ ശ്രീലേഖയെ വിമർശിച്ച് എം വി ഗോവിന്ദൻ മാസ്റ്റർഇതിനിടെ ചെന്നിത്തലയ്ക്കു പിന്തുണയുമായി മുൻ കെപിസിസി പ്രസിഡന്റ് വി എം സുധീരൻ രംഗത്ത് വന്നു. കൊച്ചിയിൽ നടന്ന പി.കെ. ദേവർ അനുസ്മരണ പരിപാടിയിൽ ആണ് രമേശ് ചെന്നിത്തലയുടെ ഭരണ മികവിനെ പുകഴ്‌ത്തി വി.എം സുധീരൻ പ്രസംഗിച്ചത്. മേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ മികച്ച രീതിയിൽ പ്രവർത്തിച്ചു എന്നും പ്രതിപക്ഷ നേതാവിൻ്റെ ഉത്തരവാദിത്വം ഭംഗിയായി നിർവഹിച്ചുവെന്നും സുധീരൻ പറഞ്ഞു. ഇനിയും ദേശീയ സംസ്ഥാന രാഷ്ട്രീയത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ രമേശ് ചെന്നിത്തലക്കാകുമെന്നും വി.എം സുധീരൻ കൂട്ടിച്ചേർത്തു.വിഷയത്തിൽ അഭിപ്രായം പറയുന്നതിൽ നിന്നും ഒഴിഞ്ഞുമാറി ചാണ്ടി ഉമ്മൻ. “ഞങ്ങളുടെ പാർട്ടിയിൽ ഇത്തരം ചർച്ചകൾ സ്വാഭാവികമാണ്. കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയാണ്, അത്തരം അഭിപ്രായങ്ങൾ ആരും തടയാറില്ല,” എന്നും അദ്ദേഹം പറഞ്ഞു.The post ഉറപ്പില്ലാത്ത മുഖ്യമന്ത്രി കസേരയ്ക്കായി തമ്മിലടിച്ച് കോൺഗ്രസ് നേതാക്കൾ; വെടി പൊട്ടിച്ച് രമേശ് ചെന്നിത്തല appeared first on Kairali News | Kairali News Live.