എറണാകുളം പുല്ലേപ്പടി പാലത്തിനു സമീപം തീപിടുത്തം. പാലത്തിനു താഴെ കൂട്ടിയിട്ട ആക്രിസാധനങ്ങളിൽ തീ പിടിക്കുകയായിരുന്നു. ആക്രി സാധനങ്ങളിലെ കാർഡ്ബോർഡിലും പേപ്പർ കെട്ടുകളിലും തീ പടരുകയായിരുന്നു. സമീപവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് മൂന്നു യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.സമീപത്തെ ഹോസ്റ്റൽ കെട്ടിടത്തിലേക്കും മരങ്ങളിലേക്കും തീ പടർന്നു കയറിയത് ആശങ്ക ഉണ്ടാക്കി. കെട്ടിടങ്ങളിലേക്ക് തീ പടർന്നതോടെ താമസക്കാരെ ഉടനടി മാറ്റുകയായിരുന്നു. ശേഷം ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ തീ പൂർണമായും അണച്ചു. തീപിടുത്തത്തിന് കാരണം വ്യക്തമല്ല. പാലത്തിനു താഴെ വലിയ രീതിയിൽ ആക്രിസാധനങ്ങൾ കൂട്ടിയിട്ട നിലയിലാണ്. തീപിടുത്തത്തെ തുടർന്ന് പുല്ലേപ്പടി പാലത്തിലൂടെയുള്ള ഗതാഗതം ഒരു മണിക്കൂറോളം നിർത്തിവെച്ചു The post എറണാകുളം പുല്ലേപ്പടി പാലത്തിനു സമീപം തീപിടുത്തം; ഗതാഗതം ഒരു മണിക്കൂറോളം തടസ്സപ്പെട്ടു appeared first on Kairali News | Kairali News Live.