നിങ്ങൾ മദ്യപിക്കുന്നവരും പുകവലിക്കുന്നവരുമാണോ? എങ്കിൽ ദിവസവും വാഴപ്പഴം കഴിച്ചാൽ എന്ത് സംഭവിക്കും

Wait 5 sec.

മദ്യപാനവും പുകവലിയും മനുഷ്യരിൽ വലിയ ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുക. ചെറിയ, ചെറിയ പ്രശ്നങ്ങൾ മുതൽ ജീവൻ വരെ നഷ്ടപ്പെടാവുന്ന തരത്തിലാണ് മദ്യപാനത്തിൻ്റേയും പുകവലിയുടേയും ബുദ്ധിമുട്ടുകൾ. ഇതിൽ നിന്നും പിന്മാറാൻ കഴിയാത്ത വിധം അടിമയായി മാറിയവരും ഏറെയാണ്. മദ്യപിക്കുന്നവർക്കും പുകവലിക്കുന്നവർക്കും ശരീരത്തിൽ പല പോഷകങ്ങളുടേയും കുറവുണ്ടാകുമെന്നത് പഠനങ്ങൾ തെളിയിച്ചതാണ്. എന്നാൽ ഇത് പരിഹരിക്കാൻ എന്തൊക്കെ ചെയ്യാമെന്ന് നോക്കാം.ആദ്യം തന്നെ മദ്യപാനവും പുകവലിയും നിർത്തുക എന്നത് തന്നെയാണ് ഇതിനുള്ള വഴി. പക്ഷെ ഇക്കൂട്ടർ ദിവസവും ഒരു നേന്ദ്രപ്പഴും കഴിക്കുന്നത് ഇവരിൽ പല മാറ്റങ്ങൾക്കും സഹായകരമാകുമെന്ന് ചില പഠനങ്ങൾ പറയുന്നു. നേന്ദ്രപ്പഴം പോഷകങ്ങളുടെ കലവറയാണ്. മദ്യപാനം കാരണം ശരീരത്തിൽ ഉണ്ടാകുന്ന പൊട്ടാസ്യത്തിൻ്റെ കുറവിനെ വളരെ ചെറിയ അളവിൽ പ്രതിരോധിക്കാൻ പഴത്തിന് സാധിക്കും. കാരണം പൊട്ടാസ്യത്തിൻ്റെ കലവറയാണ് നേന്ദ്രപ്പഴം. പൊട്ടാസ്യം ഹൃദയമിടിപ്പ് സാധാരണ നിലയിൽ ആക്കാനും പേശീ വലിവ് തടയാനും സഹായിക്കും.കൂടാതെ മെ​ഗ്നീഷ്യത്തിൻ്റേയും അളവ് മ​ദ്യപാനികളിൽ കുറവായിരിക്കും. നേന്ദ്രപ്പഴത്തിൽ മെ​ഗ്നീഷ്യവും വലിയ അളവിലുണ്ട്. പുകവലി ശരീരത്തിൽ നിന്നും വിറ്റാമിൻ ബി സിക്സ് കുറയുന്നതിന് കാരണമാക്കും. എന്നാൽ നേ​ന്ദ്രപ്പഴം വിറ്റാമിൻ ബി സിക്സിൻ്റെ മികച്ച ഒരു സ്രോതസ്സുകൂടിയാണ്.Also read: ഉപ്പും പഞ്ചസാരയും ചേർന്ന ഒആർഎസ്; എന്താണ് ഇതിന്റെ ഉള്ളിലുള്ളത് ?എന്നാൽ അമിതമായ അളവിൽ മദ്യപിച്ചും പുകവലിച്ചും നേന്ദ്രപ്പഴം കഴിക്കുന്നതിലൂടെ അത് മരണത്തിലേക്കേ നയക്കുകയുള്ളൂ. കാരണം മദ്യപാനവും പുകവലിയും ആരോ​ഗ്യത്തിന് ഹാനീകരമാണല്ലോ…മദ്യപാനവും പുകവലിയും ആരോ​ഗ്യത്തിന് ഹാനീകരം. ഇതിൽ ആരേയും മദ്യപിക്കാനോ പുകവലിക്കാനോ പ്രേരിപ്പിക്കുന്നില്ല. മദ്യപാനവും പുകവലിയും ഒഴിവാക്കൂ… ജീവിതം സുരക്ഷിതമാക്കൂ…The post നിങ്ങൾ മദ്യപിക്കുന്നവരും പുകവലിക്കുന്നവരുമാണോ? എങ്കിൽ ദിവസവും വാഴപ്പഴം കഴിച്ചാൽ എന്ത് സംഭവിക്കും appeared first on Kairali News | Kairali News Live.