എടിഎം തുറന്നപ്പോൾ ഞെട്ടി! തിരുവല്ലയിൽ എടിഎം കൗണ്ടറിനുള്ളിൽ പാമ്പ്

Wait 5 sec.

തിരുവല്ല നഗരപ്രാന്തത്തിലുള്ള കുറ്റപ്പുഴയിൽ എടിഎം കൗണ്ടറിനുള്ളിൽ പാമ്പ് കയറിയ സംഭവം പ്രദേശത്ത് ആശങ്കയുണ്ടാക്കി.ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ എടിഎം കൗണ്ടറിലാണ് സംഭവം ഉണ്ടായത്. ശനിയാഴ്ച വൈകിട്ട് ഏഴരയോടെ പണം പിൻവലിക്കാൻ എത്തിയ നാട്ടുകാരനാണ് എടിഎമ്മിനുള്ളിൽ പാമ്പിനെ കണ്ടത്. ആളുകളുടെ അനക്കം ശ്രദ്ധിച്ച പാമ്പ് കൗണ്ടറിനുള്ളിലെ ഒരു മൂലയിൽ ഒളിച്ചിരിക്കുകയായിരുന്നു.ഭയന്ന ഇയാൾ പുറത്തേക്ക് ഇറങ്ങി ബഹളം വച്ചതോടെ സമീപവാസികളും സ്ഥലത്തെത്തി.സംഭവത്തെ തുടർന്ന് എടിഎം കൗണ്ടർ പുറത്തുനിന്ന് അടച്ചിരിക്കുകയാണ്. വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടുണ്ട്. പാമ്പിനെ സുരക്ഷിതമായി പിടികൂടാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.Also Read: ഉറപ്പില്ലാത്ത മുഖ്യമന്ത്രി കസേരയ്ക്കായി തമ്മിലടിച്ച് കോൺഗ്രസ് നേതാക്കൾ; വെടി പൊട്ടിച്ച് രമേശ് ചെന്നിത്തലസംസ്ഥാനത്ത് പാമ്പുകടി കേസുകൾ ഉയരുകയാണ്. ഇന്ന് ഒരു ദിവസം മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് പന്ത്രണ്ടോളം കേസുകൾ. കോട്ടയത്തും കോഴിക്കോടും മൂന്നു വീതമാണ് പാമ്പുകടി റിപ്പോർട്ട് ചെയ്യപ്പെട്ടത്. കൂടാതെ ഒൻപതോളം ആളുകൾക്ക് പാമ്പുകടി ഏറ്റതായി സംശയിക്കപ്പെടുന്നുണ്ട്.The post എടിഎം തുറന്നപ്പോൾ ഞെട്ടി! തിരുവല്ലയിൽ എടിഎം കൗണ്ടറിനുള്ളിൽ പാമ്പ് appeared first on Kairali News | Kairali News Live.