മോഹൻലാലും ഇന്ദ്രൻസും മുഖാമുഖം; പേട്രിയറ്റ് പോസ്റ്ററുമായി മമ്മൂട്ടി

Wait 5 sec.

ബിഗ് എമ്മുകളെ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. മെയ് 1 ന് ആണ് ‘പേട്രിയറ്റ്’ പുറത്തിറങ്ങുക. മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ഇപ്പോഴിതാ മോഹൻലാലും ഇന്ദ്രൻസും മുഖാമുഖം നിൽക്കുന്ന ചിത്രമടങ്ങിയ പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് നടൻ മമ്മൂട്ടി. “Patriot-ന് ഇനി ആറ് ദിവസങ്ങൾ മാത്രം. 2026 മെയ് ഒന്നു മുതൽ ലോകമെമ്പാടുമുള്ള സിനിമാ തിയേറ്ററുകളിൽ” എന്ന് കുറിച്ചുകൊണ്ടാണ് പോസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്.ALSO READ: ആ ആ​ഗ്രഹം, ആർത്തി, എക്സൈറ്റ്മെൻ്റ് അതൊക്കെ എനിക്കിപ്പോഴും ഉണ്ട്: മമ്മൂട്ടികഴിഞ്ഞ ദിവസം പേട്രിയറ്റി’ന്റെ ട്രെയ്‌ലർ പുറത്തുവന്നിരുന്നു. വലിയ പ്രശംസയാണ് ഇത് നേടിയതും. മമ്മൂട്ടിയും മോഹൻലാലും ചേർന്നാണ് ട്രെയ്‌ലർ ലോഞ്ച് നടത്തിയത്. തൃശ്ശൂർ രാഗം തിയേറ്ററിൽ മമ്മൂട്ടിയും, എറണാകുളം കവിത തിയേറ്ററിൽ മോഹൻലാലും ചേർന്നാണ് ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച് ചെയ്തത്. 18 വർഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചു നായകന്മാരായി എത്തുന്ന ചിത്രമാണിത്. നയൻതാര, രേവതി, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ തുടങ്ങി വൻതാരനിരയും ചിത്രത്തിൽ കാണാം. മേയിൽ പുറത്തിറങ്ങാൻ കാത്തിരിക്കുന്നത് നിരവധി ചിത്രങ്ങൾ ആണ്. അതിന്റെ തുടക്കം എന്നോണമാണ് പേട്രിയറ്റ് വരവ്.The post മോഹൻലാലും ഇന്ദ്രൻസും മുഖാമുഖം; പേട്രിയറ്റ് പോസ്റ്ററുമായി മമ്മൂട്ടി appeared first on Kairali News | Kairali News Live.