മൂന്നാറിനു സമീപം പൂപ്പാറ ഗ്യാപ്പ് റോഡിൽ ഓടിക്കൊണ്ടിരുന്ന വിനോദസഞ്ചാരികളുടെ വാഹനത്തിന് തീപിടിച്ച് പൂർണമായും കത്തി നശിച്ചു. മൂന്നാർ സന്ദർശിക്കാൻ എത്തിയ മലയാളികളായ വിനോദസഞ്ചാരികൾ സഞ്ചരിച്ച വാഹനത്തിനാണ് അപകടം സംഭവിച്ചത്.വാഹനം സഞ്ചരിക്കുന്നതിനിടെ പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ യാത്രക്കാർ ഉടൻ വാഹനത്തിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനാൽ വലിയ അപകടം ഒഴിവായി. എന്നാൽ വാഹനത്തിനുള്ളിൽ ഉണ്ടായിരുന്ന യാത്രക്കാരുടെ സാധനസാമഗ്രികൾ മുഴുവനും തീയിൽ കത്തി നശിച്ചു.തുടർന്ന് തീ ശക്തമായി പടർന്ന് വാഹനം പൂർണമായും കത്തി നശിക്കുകയായിരുന്നു. പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് ബന്ധപ്പെട്ട അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ ആർക്കും പരുക്കുകളില്ലെന്നാണ് വിവരം. തീപിടിത്തത്തിന് കാരണം എന്താണെന്നത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.The post പൂപ്പാറ ഗ്യാപ്പ് റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു! ആർക്കും ആളപായമില്ല appeared first on Kairali News | Kairali News Live.