ഇപ്പോൾ കേരളത്തിൽ പാമ്പുകടികൾ വല്ലാതെ പെരുകിയിരിക്കുക്കയാണ്. ഇതോടെ നാല് പേരാണ് കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ പാമ്പ് കടിയേറ്റ് മരിച്ചത്. പാമ്പ് കടി ഒഴിവാക്കാനും പാമ്പ് കടിച്ചാൽ എന്തൊക്കെ ചെയ്യണമെന്നുമുൾപ്പെടെയുള്ള നിരവധി മുന്നറിയിപ്പുകൾ ഇതിനോടകം വന്നിട്ടുണ്ട്. എന്നാൽ നമ്മുടെ വീടുകളിൽ പാമ്പ് കയറിയിരിക്കാൻ സാധ്യതയുള്ള സ്ഥലമാണ് നമ്മുടെയൊക്കെ ഷൂസുകൾ. നിരവധി അപകടങ്ങളാണ് ശ്രദ്ധിക്കാതെ ഷൂസ് ധരിക്കുമ്പോൾ ഉണ്ടായിട്ടുള്ളത്. ഷൂസ് ധരിച്ച് പുറത്തിറങ്ങാൻ ശ്രമിക്കുമ്പോൾ അതിനകത്ത് സ്ഥാനം പിടിച്ച പാമ്പ് കടിക്കുകയും അത് വലിയ അപകടത്തിലേക്ക് നയിക്കുകയും ചെയ്യും. എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഷൂസും പാമ്പും തമ്മിൽ എന്താണ് ഇത്ര അടുപ്പമെന്ന്. പാമ്പുകൾ ശീത രക്ത ജീവികളാണ്, അവയ്ക്ക് ശരീരതാപം നിയന്ത്രിക്കുന്നതിന് ബുദ്ധിമുട്ടാണെന്നാണ് പല പഠനങ്ങളും പറയുന്നത്. Also read: നിങ്ങൾ മദ്യപിക്കുന്നവരും പുകവലിക്കുന്നവരുമാണോ? എങ്കിൽ ദിവസവും വാഴപ്പഴം കഴിച്ചാൽ എന്ത് സംഭവിക്കുംഅപ്പോൾ ഷൂസിനകത്തുള്ള തണുപ്പും ഇരുട്ടും അവയ്ക്ക് ഷൂസിനകത്ത് സുഖമായി ഇരിക്കുന്നതിന് സഹായകമാകുന്നു. ലെതർ, കാൻവാസ്, കട്ടിയുള്ള തുണി എന്നിവ കൊണ്ടുണ്ടാക്കുന്ന ഷൂസ് പാമ്പിന് കൂടുതൽ സുഖമായി ഇരിക്കാനും അവസരമൊരുക്കുന്നു. ആ സാഹചര്യത്തിൽ ഷൂസുകൾ അവയുടെ വാസ സ്ഥലമാണെന്ന് തെറ്റിദ്ധരിക്കുകയും ചെയ്യും. ഇരുട്ടും തണുപ്പുമുള്ള മാളങ്ങളാണ് പാമ്പുകളുടെ വാസ സ്ഥലം. അതിനാൽ എപ്പോഴും ഷൂസ് ധരിക്കുമ്പോൾ കൃത്യമായി പരിശോധിച്ച് പാമ്പോ മറ്റ് ഇഴജന്തുക്കളോ ഇല്ലെന്ന് ഉറപ്പാക്കി മാത്രം ധരിക്കുക.The post ഷൂസും പാമ്പും തമ്മിലെന്താ ഇത്ര അടുപ്പം? കണ്ടാൽ അപ്പൊ കയറും; കാരണമിതാ… appeared first on Kairali News | Kairali News Live.