മാങ്ങ പറിക്കുന്നതിനിടെ മാവില്‍ നിന്ന് വീണ് മരിച്ചു

Wait 5 sec.

നരിക്കുനി |  മാങ്ങ പറിക്കുന്നതിനിടെ മാവില്‍ നിന്ന് വീണ് മരിച്ചു. എരവന്നൂര്‍ ഒറൂങ്കര മുഹമ്മദ് (ബാവ 48) ആണ് മരിച്ചത്. ഇന്ന് രാവിലെ ചേവായൂരില്‍ വെച്ചായിരുന്നു സംഭവം.എരവന്നൂര്‍ യൂണിറ്റ് എസ് വൈ എസ് മുന്‍ പ്രസിഡന്റ്, എസ് വൈ എസ് പുല്ലാളൂര്‍ സര്‍ക്കിള്‍ കമ്മിറ്റിയംഗം, എരവന്നൂര്‍ ഫാറൂഖ് മദ്‌റസ കമ്മിറ്റിയംഗം, എസ് വൈ എസ് സാന്ത്വനം സമിതി കണ്‍വീനര്‍എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.ഭാര്യ : നജ്മ കണ്ടോത്ത്പാറമക്കള്‍ : ഫഹ്മിദ , മിന്‍ഹാജ്, മുര്‍ശിദാ തസ്‌നി മരുമകന്‍: ഹാരിസ് അമ്പലക്കണ്ടി