ഇതര സംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് ഫോണും പണവും കവര്‍ന്നും; മറ്റൊരു ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

Wait 5 sec.

കൊച്ചി |  ഇതരസംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് മൊബൈല്‍ ഫോണും പണവും കവര്‍ന്ന സംഭവത്തില്‍ പ്രതി പിടിയില്‍. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി മനിറുല്‍ (25) ആണ് ആലുവ പോലീസിന്റെ പിടിയിലായത്. ചാലയ്ക്കല്‍ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളിയായ ജിയാറുള്ളിനെയാണ് മനിറുല്‍ ഗുരുതരമായി ആക്രമിച്ചത്.വെസ്റ്റ് ബംഗാളിലേക്ക് കടന്നുകളഞ്ഞ പ്രതിയെ അവിടെ ചെന്നാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇന്‍സ്‌പെക്ടര്‍ കെ.ജി. ഗോപകുമാര്‍, എസ്‌ഐ ജോസി എം. ജോണ്‍സന്‍, എഎസ്‌ഐ നൗഷാദ്, സീനിയര്‍ സിപിഒ എ.കെ. ബേസില്‍, സിപിഒ ഖാസ്‌നി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.