വേനലിൽ വെന്തുരുകുകയാണ് കേരളം. അതുകൊണ്ടു തന്നെ പലരുടെയും വീട്ടിൽ ഇപ്പോൾ എസിയും വെച്ച് കഴിഞ്ഞു. പക്ഷെ തണുപ്പ് കിട്ടുമ്പോൾ കൂടെ കറണ്ട് ബില്ല് കൂടി വരുമെന്ന വിവരം മറക്കേണ്ട. പലരുടെയും വീട്ടിലെ കറണ്ട് ബില്ലിന്റെ വിഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ കറണ്ട് ബില്ലിനെ പേടിക്കാതെ എസി ഉപയോഗിക്കാൻ സാധിക്കും. അത് എന്തൊക്കെയാണെന്ന് നോക്കിയാലോ ?താപനില ശ്രദ്ധിക്കണംഎസിയുടെ ശരിയായ താപനില ക്രമീകരിക്കുന്നത് ചെലവ് കുറയ്ക്കാൻ നല്ലതാണ്. താപനില 24 ഡിഗ്രി സെൽഷ്യസിൽ ക്രമീകരിക്കുന്നതാണ് ഇപ്പോഴും നല്ലത്. താപനില ഓരോ ഡിഗ്രി കൂട്ടുമ്പോഴും 6 ശതമാനം വരെ വൈദ്യുതി ലാഭിക്കാൻ സാധിക്കും. അതുപോലെ തന്നെ 18 ഡിഗ്രിയിലും മറ്റും എസി പ്രവർത്തിപ്പിക്കുന്നത് കറണ്ട് ബില്ല് കൂട്ടും.എസി പ്രവർത്തിപ്പിക്കുന്നതിന് ഒപ്പം തന്നെ കുറഞ്ഞ വേഗതയിൽ സീലിംഗ് ഫാൻ കൂടി ഇടണം. ഇത് എസിയുടെ തണുപ്പ് മുറി മുഴുവൻ വ്യാപിക്കാനിടയാക്കും. ഇങ്ങനെ ചെയ്യുമ്പോൾ താപനില രണ്ട് ഡിഗ്രി കൂടി കൂട്ടി ഇടാൻ സാധിക്കും.വാതിലുകളും ജനലുകളും അടയ്ക്കണേഎസി പ്രവർത്തിക്കുന്ന മുറിയിലെ വാതിലുകളും ജനലുകളും പൂർണമായി അടയ്ക്കണം. ജനലിന്റെ വിടവുകളിലൂടെയോ വാതിലിന് അടിയിലുളള വിടവുകളിലൂടെയോ തണുത്ത വായു പുറത്ത് പോകുകയാണെങ്കിൽ അത് എസിയുടെ പ്രവർത്തനം കൂടാനും കാരണമാകും. ജനലുകളിൽ കട്ടിയുളള കർട്ടൻ ഇടുന്നത് പുറത്തുനിന്നുളള ചൂട് അകത്തുകടക്കാതെ തടയാനും സഹായകമാണ്.ALSO READ: ചുമതലയേറ്റെടുത്തിനു പിന്നാലെ വര്‍ണവിവേചനം; കഠിനാധ്വാനത്തിലൂടെ മറുപടി നല്‍കി എക്സ്ബോക്സ് മേധാവിയായ ഇന്ത്യന്‍ വംശജ ആശാ ശര്‍മ്മകൃത്യമായി സർവീസ്എസിയുടെ ഫിൽറ്ററുകൾ കൃത്യസമയത്ത് വൃത്തിയാക്കണം. ഇത് കറണ്ട് ലാഭിക്കാം. എസിയുടെ ഫിൽറ്ററുകളിൽ പൊടി അടിഞ്ഞു കൂടിയേക്കാം. ഇത് വായൂ സഞ്ചാരത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. അപ്പോൾ തണുത്ത കാറ്റ് പുറത്തുവിടാൻ എസി കൂടുതൽ ഊർജ്ജം ഉപയോഗിക്കേണ്ടിവരികയും ചെയ്യും. മാസത്തിൽ ഒരിക്കലെങ്കിലും ഫിൽറ്ററുകൾ ശരിയായ രീതിയിൽ വൃത്തിയാക്കണം.രാത്രിയിൽ എസിയുടെ സ്ളീപ് മോഡ് ഓൺ ചെയ്തിടാൻ ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ഓരോ മണിക്കൂർ കൂടുമ്പോഴും താപനില ക്രമീകരിക്കുകയും അതുമൂലം കറണ്ട് ലാഭിക്കാൻ സഹായിക്കുകയും ചെയ്യും.The post എസി ഇട്ടാലും കറണ്ട് ബില്ല് കൂടില്ല ! ചില പൊടിക്കൈകൾ ഇതാ appeared first on Kairali News | Kairali News Live.