നേട്ടങ്ങൾക്കു ബ്രേക്ക്! ഓഹരിവിപണിയിൽ കനത്ത നഷ്ടം; 750ലേറെ പോയിന്റ് ഇടിഞ്ഞ് സെൻസെക്സ്

Wait 5 sec.

മൂന്ന് ദിവസങ്ങൾ നീണ്ട നേട്ടങ്ങൾക്കു ശേഷം കനത്ത ഇടിവ് രേഖപ്പെടുത്തി ഇന്ത്യൻ ഓഹരിവിപണി. സെൻസെക്സ് 750 ലേറെ പോയിന്റ് ഇടിഞ്ഞ് 78,516.49 ലും നിഫ്റ്റി 200-ഓളം പോയിന്റ് താഴ്ന്ന് 24,378.10 പോയിന്റിലും ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്.ഐടി മേഖലയിൽ നടന്ന വൻ വിറ്റഴിക്കലാണ് വിപണിയെ താഴേക്ക് വലിച്ചത്.11% ഇടിവ് രേഖപ്പെടുത്തിയ എച്ച്സിഎൽ ടെക്നോളജീസ് ആണ് നഷ്ടങ്ങളിൽ ഏറ്റവും മുന്നിട്ട് നിന്നത്. നിരാശാജനകമായ നാലാം പാദ ഫലങ്ങളാണ് കമ്പനിക്ക് വിനയായത്. ഇൻഫോസിസ്, ടെക് മഹീന്ദ്ര, ടാറ്റ കൺസൾട്ടൻസി സർവീസസ് എന്നിവയും നഷ്ടത്തിലായിരുന്നു.Also Read: വടകരയിൽ മുസ്ലീംലീഗ് സ്വാധീനമേഖലയിൽ നിന്ന് സ്റ്റീൽ ബോംബുകൾ കണ്ടെടുത്തുഎന്നാൽ പൊതു ധാരയ്ക്ക് വിരുദ്ധമായി നേട്ടങ്ങൾ കൊയ്ത ഓഹരികളും ഉണ്ട്. 600 കോടി രൂപയ്ക്കടുത്തുള്ള ഓർഡറുകൾ നേടിയ ബലത്തിൽ ബി.ഇ.എം.എൽ ഓഹരികൾ 4% വരെ ഉയർന്നു. വിദേശത്ത് നിന്നും ഓർഡർ ലഭിച്ചതിനെ തുടർന്ന് പ്രീമിയർ എക്സ്പ്ലോസീവ്സ് ഓഹരികളും നേട്ടം കൊയ്തു. എഫ്.എം.സി.ജി,മെറ്റൽസ്, ഓയിൽ ആൻഡ് ഗ്യാസ്, റിയാൽട്ടി മേഖലയിലും നേട്ടങ്ങൾ കണ്ടു.The post നേട്ടങ്ങൾക്കു ബ്രേക്ക്! ഓഹരിവിപണിയിൽ കനത്ത നഷ്ടം; 750ലേറെ പോയിന്റ് ഇടിഞ്ഞ് സെൻസെക്സ് appeared first on Kairali News | Kairali News Live.