മലപ്പുറം| സാന്ത്വനം; ചേര്‍ത്തുപിടിക്കലിന്റെ സൗന്ദര്യം എന്ന പ്രമേയത്തില്‍ ഏപ്രില്‍ 24 ന് വെള്ളിയാഴ്ച എസ് വൈ എസ് സ്ഥാപക ദിനത്തിന്റെ ഭാഗമായി മലപ്പുറം സോണ്‍ സമ്മേളനവും മെഗാ പ്രൊജക്ട് സമര്‍പ്പണവും മലപ്പുറം ടൗണ്‍ഹാളില്‍ നടക്കും. വൈകുന്നേരം 4 ന് എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്യും. സയ്യിദ് ജഅഫര്‍ തുറാബ് തങ്ങള്‍ പാണക്കാട് അധ്യക്ഷത വഹിക്കും. സ്വാഗതസംഘം ചെയര്‍മാന്‍ എം ദുല്‍ഫുഖാറലി സഖാഫി പതാക ഉയര്‍ത്തും.മര്‍കസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍ സി എഫ് ഐ യുടെ സഹകരണത്തോടെ 15 ലക്ഷം രൂപയുടെ ജനക്ഷേമ പ്രവര്‍ത്തനങ്ങളുടെ വിതരണം ചെയ്യും. തോണി, കറവപ്പശു, ഈര്‍ച്ചവാള്‍ മെഷീന്‍, തിമിര ശസ്ത്രക്രിയ സഹായം, വീല്‍ചെയര്‍, വാക്കര്‍, ഫുഡ് കിറ്റ്, ബ്ലഡ് ഷുഗര്‍ മെഷീന്‍, കോഴിയും കൂടും, ബ്ലാങ്കറ്റ്, കണ്ണട തെങ്ങിന്‍ തൈ, സ്‌കൂള്‍ ബാഗ്, പഠനോപകരണങ്ങള്‍ തുടങ്ങി പതിനാറ് സഹായ പദ്ധതികളിലായി മത-ജാതി ഭേദമന്യേ നാനൂറ് പേര്‍ പങ്കാളികളാകും.ഡയാലിസിസ് ചെയ്യുന്നവര്‍ക്കുള്ള സാമ്പത്തിക സഹായം, അശരണരായ രോഗികള്‍ക്കുള്ള മെഡിക്കല്‍ കാര്‍ഡ് എന്നിവയുടെ വിതരണവും നടക്കും. പുതുതായി തെരെഞ്ഞെടുത്ത സാന്ത്വനം വളണ്ടിയര്‍മാരുടെ സമര്‍പ്പണവും ചടങ്ങില്‍ നടക്കും.നിലവില്‍ മലപ്പുറം താലൂക്ക് ആശുപത്രിയില്‍ പത്ത് വര്‍ഷത്തിലധികമായി രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമുള്ള പ്രഭാത ഭക്ഷണം എസ് വൈ എസിനു കീഴിലാണ് വിതരണം ചെയ്തുവരുന്നത്. ആശുപത്രിയില്‍ എല്ലാ ദിവസവും സാന്ത്വനം വളണ്ടിയര്‍ സേവനവുമുണ്ട്. വെള്ളിയാഴ്ച രാവിലെ ആറിന് സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്റാഹീം ബാഖവി മലപ്പുറം ശുഹദാക്കളുടെ സിയാറത്തിന് നേതൃത്വം നല്‍കും. ശേഷം സോണിലെ 69 യൂണിറ്റുകളില്‍ പതാക ഉയര്‍ത്തും.വൈകുന്നേരം നാലിന് നടക്കുന്ന സമ്മേളനത്തില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പി എം മുസ്തഫ കോഡൂര്‍, എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ വി അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, പറവൂര്‍ കുഞ്ഞിമുഹമ്മദ് സഖാ ഫി ,കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി കെ പി ജമാല്‍ കരുളായി, ജില്ലാ സെക്രട്ടറി എന്‍ എം സ്വാദിഖ് സഖാഫി,എസ് വൈ എസ് സംസ്ഥാന സാന്ത്വനം ഡയറക്ടര്‍ പി പി മുജീബ്റഹ്‌മാന്‍, എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി പി കെ മുഹമ്മദ് ശാഫി, വി പി അനില്‍ (സി പി എം ) പി ഉബൈദുല്ല എം എല്‍ എ ( മുസ് ലിം ലീഗ്) എം കെ മുഹ്സിന്‍ (കോണ്‍ഗ്രസ്) മലപ്പുറം പ്രസ് ക്ലബ്ബ് സെക്രട്ടറി വി പി നിസാര്‍, എസ് ജെ എം ജില്ലാ സെക്രട്ടറി കെ ഇബ്‌റാഹീം ബാഖവി, സൈനുദ്ധീന്‍ സഖാഫി ഇരുമ്പുഴി,എസ് എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ടി എം ശുഐബ് ആനക്കയം എന്നിവര്‍ പ്രസംഗിക്കും.സമ്മേളനത്തില്‍ വിതരണം ചെയ്യാനുള്ള തൊഴില്‍- സാന്ത്വന ഉപകരണങ്ങള്‍ സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്റാഹീം ബാഖവി എസ് വൈ എസ് സോണ്‍ നേതാക്കള്‍ക്ക് കൈമാറി.സമ്മേളനത്തിന്റെ ഭാഗമായി വ്യാഴാഴ്ച രാത്രി കോട്ടപ്പടിയില്‍ നിന്നും കുന്നുമ്മല്‍ വരെ രാത്രി 7 ന് സാന്ത്വനം നൈറ്റ് മാര്‍ച്ച് നടക്കും.പി പി മുജീബ്റഹ്‌മാന്‍ (ജനറല്‍ കണ്‍വീനര്‍, സ്വാഗതസംഘം), സി കെ ഖാലിദ് സഖാഫി (പ്രസിഡന്റ്, എസ് വൈ എസ് മലപ്പുറം സോണ്‍), അബ്ബാസ് സഖാഫി കോഡൂര്‍ (കോര്‍ഡിനേറ്റര്‍, സ്വാഗതസംഘം), അന്‍വര്‍ അഹ്സനി പഴമള്ളൂര്‍ (സാന്ത്വനം, കോര്‍ഡിനേറ്റര്‍), അഷ്‌കര്‍ കൂട്ടിലങ്ങാടി (കണ്‍വീനര്‍, സ്വാഗതസംഘം) എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.