കാസര്‍കോട്| ചെമ്പിരിക്ക കീഴൂരില്‍ ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തില്‍ യുവാവിന് കുത്തേറ്റു. കീഴൂര്‍ സ്വദേശിയായ പ്രവാസി മിഗ്ദാദിന് (32) നേരെയാണ് ആക്രമണമുണ്ടായത്.ചൊവ്വാഴ്ച രാത്രി വീട്ടിലേക്ക് മടങ്ങവെ കീഴൂര്‍ അങ്ങാടിയില്‍ വാഹനം തടഞ്ഞുനിര്‍ത്തി ഒരു സംഘം ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.