പ്രവാസികളുടെ നാട്ടിലേക്കുള്ള പണമിടപാടുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിൽ കർശന മുന്നറിയിപ്പുമായി സെൻട്രൽ ബാങ്ക് ഓഫ് യുഎഇ (സിബിയുഎഇ). വാട്സാപ്പ് പോലുള്ള ഇൻസ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ചുള്ള ബാങ്കിംഗ് സേവനങ്ങൾ ഉടനടി നിർത്തണമെന്നാണ് നിർദേശം. ഉപഭോക്തൃ വിവരശേഖരണം തുടങ്ങി ഒരു സേവനങ്ങളും ഇത്തരത്തിൽ നടത്താൻ പാടില്ലെന്നാണ് സിബിയുഎഇയുടെ നിർദേശം.ഇത്തരം പ്ലാറ്റ്ഫോമുകൾ സേവന ചാനലുകളായി കൂടുതലായി ഉപയോഗിക്കുന്നുണ്ടെങ്കിലും അവ അപകടസാദ്ധ്യതകൾ ഉയർത്തുന്നുണ്ടെന്നാണ് സിബിയുഎഇ പറയുന്നത്. വഞ്ചന, ആൾമാറാട്ടം, അക്കൗണ്ട് ഏറ്റെടുക്കൽ, സോഷ്യൽ എഞ്ചിനീയറിംഗ് ആക്രമണങ്ങൾ,സെൻസിറ്റീവ് ഉപഭോക്തൃ ഡാറ്റയുടെ ശേഖരണം തുടങ്ങിയവ ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.also read:വർക്ക് പെർമിറ്റ് കാലാവധി കഴിഞ്ഞ തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളുടെ മേൽനോട്ടം കർശനമാക്കുംനാട്ടിലേക്ക് പണമയക്കുന്നവരും ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം. ട്രാൻസാക്ഷൻ നടന്നാൽ വാട്‌സാപ്പിലൂടെ വന്നിരുന്ന മെസേജുകൾ ഇനി വരില്ല. മാത്രമല്ല, സുരക്ഷ ഉറപ്പാക്കാനായി ഒരിക്കലും നിങ്ങൾ ഒടിപിയോ മറ്റ് പാസ്‌വേഡുകളോ വാട്‌സാപ്പ് സന്ദേശത്തിലൂടെ കൈമാറരുതെന്നാണ് മുന്നറിയിപ്പ്. യുഎഇലെ ബാങ്കിംഗ് ഇടപാടുകളുടെ വിവരങ്ങൾ മറ്റ് രാജ്യങ്ങളിലേക്ക് ചോർത്താനും ഇതിലൂടെ സാധിക്കുമെന്നും സിബിയുഎഇ തിരിച്ചറിഞ്ഞിട്ടുണ്ട്. വാട്‌സാപ്പിലൂടെ ചെയ്യാൻ പാടില്ലാത്ത സേവനങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം.പുതിയ ബാങ്കിംഗ് സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറരുത്.പാസ്‌വേഡുകൾ, പിൻ നമ്പറുകൾ അല്ലെങ്കിൽ ഒറ്റത്തവണ പാസ്‌വേഡുകൾ എന്നിവ അയക്കാൻ പാടില്ല.ഉപഭോക്താക്കളുടെ വ്യക്തിഗത അല്ലെങ്കിൽ സാമ്പത്തിക വിവരങ്ങൾ അടങ്ങിയ രേഖകൾ കൈമാറരുത്.പേയ്‌മെന്റുകളുടെ വിവരങ്ങൾ, അക്കൗണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവയൊന്നും അറിയിക്കരുത്.ഉപഭോക്താവിന്റെ വിവരങ്ങൾ ചോദിക്കാനോ പങ്കുവയ്‌ക്കാനോ പാടില്ല.മെസേജിംഗ് ആപ്പുകൾ ഉപയോഗിച്ച് പുതിയ സേവനങ്ങൾ ആരംഭിക്കുന്നത് നിർത്തുക.മൊബൈൽ ബാങ്കിംഗ് ആപ്പുകൾ, ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ, കോൾ സെന്ററുകൾ അല്ലെങ്കിൽ ബ്രാഞ്ചുകൾ പോലുള്ള അംഗീകൃതവും നിയന്ത്രിതവുമായ ചാനലുകളിലേക്ക് ഉപഭോക്താക്കളെ മാറ്റുക.The post ഒരിക്കലും ഇക്കാര്യങ്ങൾ കൈമാറരുത്; നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾക്ക് കർശന മുന്നറിയിപ്പുമായി യുഎഇ ഭരണകൂടം appeared first on Kairali News | Kairali News Live.