റിയാദ്: വേനൽക്കാലം കടുക്കുന്ന സാഹചര്യത്തിൽ കുട്ടികളുടെ ആരോഗ്യകാര്യത്തിൽ മാതാപിതാക്കൾ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് സൗദി ആരോഗ്യവിഭാഗം നിർദ്ദേശിച്ചു.കഠിനമായ ചൂട് കുട്ടികളിൽ നിർജ്ജലീകരണത്തിനും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുമെന്നതിനാൽ പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് ‘റിയാദ് തേർഡ് ഹെൽത്ത് ക്ലസ്റ്റർ’ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ഓർമ്മിപ്പിക്കുന്നു.കുട്ടികളെ വേനൽച്ചൂടിൽ നിന്ന് സംരക്ഷിക്കുന്നതിനായി പ്രധാനമായും നാല് നിർദ്ദേശങ്ങളാണ് അധികൃതർ മുന്നോട്ട് വെക്കുന്നത്:1.തണലുള്ള ഇടങ്ങളിൽ മാത്രം കളിപ്പിക്കുക: കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കരുത്. തണലുള്ള സ്ഥലങ്ങളോ അല്ലെങ്കിൽ എയർകണ്ടീഷൻ ചെയ്ത മുറികളോ കളിസ്ഥലമായി തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.2. അനുയോജ്യമായ വസ്ത്രധാരണം: കട്ടി കുറഞ്ഞതും അയഞ്ഞതുമായ വസ്ത്രങ്ങൾ കുട്ടികളെ ധരിപ്പിക്കുക. ചൂട് പ്രതിഫലിപ്പിക്കാൻ സഹായിക്കുന്ന ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതാണ് ഉചിതം.3. കുട്ടികൾ കൃത്യമായ ഇടവേളകളിൽ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.4. കയ്യിൽ കരുതാം ഒരു വാട്ടർ ബോട്ടിൽ: പുറത്തുപോകുമ്പോൾ കുട്ടികളുടെ ബാഗിൽ ഒരു കുപ്പി വെള്ളം ഉണ്ടെന്ന് മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം.വേനൽക്കാലത്തെ അമിത ചൂട് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ ഈ ലളിതമായ മുൻകരുതലുകൾ പാലിക്കണമെന്ന് ആരോഗ്യവിദഗ്ധർ ഓർമ്മിപ്പിച്ചു.The post വേനൽച്ചൂടിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ നാല് നിർദ്ദേശങ്ങളുമായി ആരോഗ്യവിഭാഗം appeared first on Arabian Malayali.