മലപ്പുറത്ത് പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപിടിത്തം

Wait 5 sec.

മലപ്പുറം| മലപ്പുറത്ത് പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപിടിത്തം. മലപ്പുറം മൈലാടി വെള്ളൂര്‍ റോഡില്‍ ഇന്ന് ഉച്ചയ്ക്ക് 2.30ഓടെയായിരുന്നു സംഭവം. ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തി തീ അണയ്ക്കാന്‍ ശ്രമിക്കുകയാണ്. 90 ശതമാനത്തോളം തീ നിയന്ത്രണവിധേയമെന്നാണ് ഫയര്‍ഫോഴ്സ്  ഉദ്യോഗസ്ഥര്‍ പറയുന്നത്.മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ പുറത്ത് കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക്കിലാണ് തീപിടിച്ചത്. മാലിന്യത്തിന് മുകളിലൂടെ കടന്നുപോകുന്ന് ഇലക്ട്രിക് ലൈനില്‍ നിന്നാണ് തീ ഉണ്ടായത്. സമീപത്തുള്ള തെങ്ങിലെ ഓലയിലേക്ക് പടര്‍ന്നു.കത്തിയ ഓല മാലിന്യത്തിന് മുകളിലേക്ക് വീണ് തീ പടരുകയായിരുന്നു. മലപ്പുറത്ത് നിന്നുള്ള രണ്ട് ഫയര്‍ഫോഴ്സ് സംഘമെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഇപ്പോഴും പരിസരത്ത് വലിയ രീതിയില്‍ പുക ഉയരുന്നുണ്ട്. സമീപത്ത് ആള്‍ത്താമസമുള്ള വീടുകളുണ്ട്. പ്ലാസ്റ്റിക് കത്തുന്ന ഗന്ധം അറിഞ്ഞാണ് സ്ഥലത്ത് തീപിടിത്തമുണ്ടായ കാര്യം അറിഞ്ഞതെന്ന് അവര്‍ പറഞ്ഞു.