വടകരയിൽ മുസ്ലീംലീഗ് സ്വാധീനമേഖലയിൽ നിന്ന് സ്റ്റീൽ ബോംബുകൾ കണ്ടെടുത്തു

Wait 5 sec.

വടകര ചാനിയംകടവിൽ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ മൂന്ന് സ്റ്റീൽ ബോംബുകൾ കണ്ടെടുത്തു. മുസ്ലീംലീഗ് സ്വാധീന പ്രദേശത്ത് നിന്നാണ് ബോംബുകൾ കണ്ടെത്തിയത്. റോഡരികിലെ ബക്കറ്റിൽ മണൽ നിറച്ച് അതിൽ ഒളിപ്പിച്ച നിലയിലായിന്ന ബോംബുകൾബോംബ് സ്ക്വാഡ് കസ്റ്റഡിയിലെടുത്തു. പോലീസ് ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ ലീഗ് കേന്ദ്രങ്ങളിൽ ഇന്ന് നടത്തിയ പരിശോധനയിലാണ് ബോംബുകൾ കണ്ടെത്തിയത്.Also Read:തൃശൂർ വെടിക്കെട്ട് അപകടത്തെ ‘സവിശേഷ ദുരന്തമായി’ പ്രഖ്യാപിച്ചു; ജുഡീഷ്യൽ അന്വേഷണം നടത്താ‍ൻ നിർദേശം നൽകി സർക്കാർകഴിഞ്ഞ ദിവസം സിപിഐഎം പ്രവർത്തകനായ ശ്രീജിത്തിന് നേരെ മേഖലയിൽ മുസ്ലിം ലീഗ് പ്രവർത്തകരുടെ നേതൃത്വത്തിൽ ആക്രമണമുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് ഒരു സംഘം ആളുകൾ വടിവാൾ ഉപയോഗിച്ച് ശ്രീജിത്തിനെ ആക്രമിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് മേഖലയിൽ പോലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. ഇന്നലെ ആക്രമണത്തിൽ പ്രതിഷേധിച്ച് സിപിഐഎം യോഗം സംഘടിപ്പിച്ചിരുന്നു. യോഗ സ്ഥലത്ത് നിന്നും അകലെയല്ലാതെയാണ് ബോംബുകൾ പിടികൂടിയത്.The post വടകരയിൽ മുസ്ലീംലീഗ് സ്വാധീനമേഖലയിൽ നിന്ന് സ്റ്റീൽ ബോംബുകൾ കണ്ടെടുത്തു appeared first on Kairali News | Kairali News Live.