മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ വനിതാ വിഭാഗം റമദാനിൽ സംഘടിപ്പിച്ച ‘ഖുർആനിലൂടെ ചരിത്ര വനിതകളിലേക്ക്’ ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനദാനം നടത്തി. മുഫീദ ഒന്നാം സ്ഥാനവും, മസീറ നജാഹ് രണ്ടാം സ്ഥാനവും, അനീഷ യൂസുഫ്, ഷഫ്ന തയ്യിബ് എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ വനിതാ വിഭാഗം ഓർഗനൈസർ ഡോ. ഷഹനാബി റിയാസ്, അസിസ്റ്റൻറ് ഓർഗനൈസർ ബുഷ്റ റഹീം എന്നിവരിൽ നിന്നും വിജയികൾ സമ്മാനങ്ങൾ ഏറ്റുവാങ്ങി. വെസ്റ്റ് റിഫ ദിശ സെൻ്ററിൽ വച്ച് നടന്ന പരിപാടി ഉമ്മു സൽമയുടെ പ്രാർഥനയോടെ ആരംഭിച്ചു. പരിപാടിയിൽ ഡോ. ഷഹനാബി റിയാസ് അധ്യക്ഷത വഹിച്ചു. ബുഷ്റ റഹീം സ്വാഗതം പറയുകയും റമീന കമറുദ്ദീൻ സമാപനം നിർവഹിക്കുകയും ചെയ്തു. സൗദ, സോന സക്കരിയ, നാസ്നീൻ അൽത്താഫ് എന്നിവർ പരിപാടി നിയന്ത്രിച്ചു.The post ഖുർആനിലൂടെ ചരിത്ര വനിതകളിലേക്ക്; ക്വിസ് മത്സരവിജയികൾക്കുള്ള സമ്മാനദാനം നടത്തി appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.